New trend in interior furnishing

പുത്തൻ ട്രറ്റന്റിനനുസരിച്ചു വീടൊരുക്കാം ഫർണിഷിങ്ങിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം

ഫർണിഷിങ് പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഹാർഡ് ഫർണിഷിങ്ങും സോഫ്റ്റ് ഫർണിഷിങ്ങും. കസേരകൾ, മേശ, കട്ടിൽ, സോഫ എന്നിവയെല്ലാം ഹാർഡ് ഫർണിഷിങ്ങിലാണ് വരുന്നത്. കർട്ടൻ, കുഷ്യൻ, ബെഡ്ഷീറ്റ്, കാർപെറ്റ് എന്നിവയെല്ലാം സോഫ്റ്റ് ഫർണിഷിങ്ങിലും.

കാർട്ടണുകളുടെ നിറം, വോൾ പെയിന്റിങ് ഫര്ണിച്ചറുകളുടെയും മറ്റും ശൈലി എന്നിവയെല്ലാം വീടിന്റെ ഫർണിഷിങ്ങിൽ വരുന്ന കാര്യങ്ങളാണ്.

ഫർണിഷിങ്ങിന് പൊതുവായ ഒരു തീം കൊണ്ടുവരുന്നതാണ് ഇപ്പ്പോഴത്തെ ട്രെൻഡ്. കാഴ്ച്ചയിൽ ഒരേപോലെ തോന്നിക്കുന്ന എന്തെങ്കിലും ഒന്ന് എല്ലാ ഭാഗങ്ങളിലുമായി കൊണ്ടുവരാൻ നോക്കുന്നു. അതിനായി ഒരേ കോമ്പിനേഷനിലുള്ള പെയിന്റോ ഒരേ പാറ്റേണിലുള്ള ഫർണിച്ചറോ ആണ് ഉപയോഗിക്കുക. ഫര്ണിച്ചറുകളുടെ അതിപ്രസരം ഇന്റീരിയറിൻറെ ശോഭ കെടുത്തും. അത്യാവശ്യത്തിനുള്ള ചെയറുകളും മറ്റുമായി മിനിമലിസ്റ്റിക് രീതിയാണ് ഇപ്പോഴത്തെ ട്രെൻഡ്.

നമ്മൾ വീടിനു പ്ലാൻ തയ്യാറാക്കുന്നപോലെതന്നെ വീടിന്റെ ഇന്റീരിയറിനും കൃത്യമായ ഒരു പ്ലാനിംഗ് ലേഔട്ട് അത്യാവശ്യമാണ്. ഫര്ണിച്ചറുകളുടെ സ്ഥാനം, എണ്ണം എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തിയ ഒരു പ്ലാൻ ആയിരിക്കണം ഇത്. ഇത് പ്രകാരം എവിടെ സോഫകൾ വരണം ഡൈനിങ്ങ് ടേബിളിന്റെ സ്ഥാനം കസേരകൾ എവിടെയെല്ലാം ഇടണം, എത്ര എണ്ണം വേണം ബെഡ്‌റൂമിൽ വാർഡ്രോബിൻറെ സ്ഥാനം എന്നിങ്ങനെയുള്ള എല്ലാം കാര്യങ്ങളുടെയും കൃത്യമായ ആശയത്തിലെത്തിച്ചേരാൻ സാധിക്കും.

Please follow and like us:
  • 107
  • 0