- January 19, 2024
- -
ഗ്രാനൈറ്റ് വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
പ്രകൃതിയിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ഫ്ലോറിങ് മെറ്റീരിയൽ ആണ് ഗ്രാനൈറ്റ് സ്ലാബും ഗ്രാനൈറ്റ് ടൈലും. രാജസ്ഥാൻ, ഒറീസ,കർണ്ണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും ഗ്രാനൈറ്റ് ഖനനം നടന്നു വരുന്നത്.
വില കുറഞ്ഞ ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ അവയ്ക്കു ഭാരം താങ്ങാനുള്ള ഉറപ്പും കുറവായിരിക്കും.അത്തരം ഗ്രാനൈറ്റുകൾക്ക് വീതിയും നീളവും താരതമ്യേന കുറവായിരിയ്ക്കും. നാലടിയിൽ കുറയാത്ത വീതിയുള്ള ഗ്രാനൈറ്റ് സ്ളാബ് തിരഞ്ഞെടുത്താൽ സ്വാഭാവികമായും ഫലം കൂടുതലായിരിക്കും.
ഗ്രാനൈറ്റ് സ്ലാബുകളിൽ വിരിച്ചിലുകളുണ്ടോ എന്ന് പരിശോധിച്ച് നോക്കി വാങ്ങണം. സ്ലാബുകൾ വാട്ടർ കട്ടിങ് കെറോസിന് കട്ടിങ് എന്നിങ്ങനെ ഉള്ളതിനാൽ വാട്ടർ കട്ടിങ് തന്നെ ഉറപ്പാക്കി വാങ്ങണം. കെറോസിന് കട്ടിങ്ങിൽ വശങ്ങളിൽ ഈർപ്പം ഉണ്ടാകില്ല. കൂടാതെ ഗന്ധവും ഉണ്ടാകും. ഗ്ഗ്രാനൈറ്റിൻറെ പ്രധാന വർഷവും മുറിച്ച വശത്തേയും കളർ നല്ലപോലെ ശ്രദ്ധിക്കണം രണ്ടു വശത്തും ഒരേ നിറമാണെങ്കിൽ ഗുണമേന്മ ഉള്ളവയായിരിക്കും. അതല്ല കളർ വ്യത്യാസമുണ്ടെങ്കിൽ എപോക്‌സി കളർ ചെയ്ത നിറം മാറ്റിയവയാണെന്നു മനസിലാക്കാം.
വില കുറഞ്ഞ ഗ്രാനൈറ്റ് ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത്തരം ഗ്രാനൈറ്റ് ഉപയോഗിച്ചിട്ടുള്ളവരോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നത് നല്ലതായിരിക്കും.
Flamed GraniteLapotra Granite
ഫ്ളെയമെഡ് ഗ്രാനൈറ്റ്, ലപ്പോത്ര ഗ്രാനൈറ്റ് എന്നിങ്ങനെ രണ്ടു തരം വരുന്നുണ്ട്. ഫ്ളെയമെഡ് ഗ്രാനൈറ്റ് ഗ്രിപ്പ് കൂടുതലാണെങ്കിലും വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ലപ്പോത്ര ഗ്രാനൈറ്റ് ആവശ്യത്തിന് ഗ്രിപ്പും വൃത്തിയാക്കാൻ എളുപ്പവുമാണ്.
ഗ്രാനൈറ്റുകൾ പോളിഷിംഗ് ചെയ്താണ് ലഭിക്കുന്നതെങ്കിലും വെള്ളവും അഴുക്കും പിടിക്കാതിരിക്കാൻ ഓയിൽ ബർഫിങ് ചെയ്യുന്നതും നല്ലതായിരിക്കും. വീടിന്റെയും ഇന്റീരിയർ ഡിസൈനുകളും നോക്കി വേണം ഗ്രാനൈറ്റിൻറെ നിറം തിരഞ്ഞെടുക്കാൻ.
ഗ്രാനൈറ്റിന് ടൈലുകളെക്കാൾ വില അധികമാണെങ്കിലും ഗ്രാനൈറ്റിന് ഈടും മേന്മയും കൂടുതലായിരിക്കും. കറ പിടിക്കാതെയും നിറം മങ്ങാതെയും ദീർഘകാലം ഗ്രാനൈറ്റ് ഫ്ളോറിങ് നിലനിൽക്കും.
- 260
- 0