Open Kitchen Designs kerala

പിഴവുകളില്ലാതെ അടുക്കള ഡിസൈൻ ചെയ്യാം

ഒരു വീട്ടിലെ പ്രധാന ഭാഗമാണ് അടുക്കള. അതുകൊണ്ടു തന്നെ വീടിന്റെ ഡിസൈനിങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതും അടുക്കളയിൽ തന്നെ. ആവശ്യത്തിന് വേണ്ട സ്റ്റോറേജ് സൗകര്യങ്ങൾ നൽകുക, കൃത്യമായ ക്രമീകരണങ്ങൾ ഉൾപ്പെടുത്തുക എന്നിവയിലെല്ലാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്.

അടുക്കളയ്ക്ക് അനുയോജ്യമായ ലേഔട്ട് തിരഞ്ഞെടുക്കുക. ഓപ്പൺ സ്റ്റൈൽ, U ഷേപ്പ്, L ഷേപ്പ്, പാരലൽ സ്റ്റൈൽ, എന്നിവയാണ് അടുക്കളയുടെ പ്രധാന ലേഔട്ടുകൾ . ഇതിൽ ഏതാണ് നമ്മുടെ അടുക്കളയ്ക്ക് അനുയോജ്യം എന്ന് മനസിലാക്കി തിരഞ്ഞെടുക്കുക.

കുക്കിങ് ഏരിയ, സിങ്ക്, ഫ്രിഡ്ജ് എന്നിവയുടെ സ്ഥാനവും അടുക്കളയിൽ പ്രധാനമാണ്. വാങ്ങാൻ പോകും മുൻപ് ഉപകരണങ്ങൾ അത്രമേൽ ആവശ്യമുള്ളവയാണോ എന്ന് ഉറപ്പു വരുത്തുക. അനാവശ്യ ഷോ കാണിക്കാൻ ഉപകരണങ്ങൾ വാങ്ങാതിരിക്കുക. അതായതു ബേക്കിംഗ് പോലെയുള്ളവ ചെയ്യുന്നില്ലെങ്കിൽ അവിടെ ഓവൻ ആവശ്യം വരുന്നില്ല. ശരിയായ തരീതിയിൽ ക്രമീകരിച്ചില്ലെങ്കിൽ അടുക്കളയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് അത്ര സുഗമമായിരിക്കില്ല.

ലൿട്രോണിക് ഉപകരണങ്ങൾക്ക് ആവശ്യമായ പ്ളഗ് പോയിന്റുകൾ ഉൾപ്പെടുത്തുക അതുപോലെതന്നെ അടുക്കളയുടെ മുക്കും മൂലയും വരെ സ്റ്റോറേജിനായി ഉപയോഗപ്പെടുത്തണം.

വായു സഞ്ചാരം ശരിയായ രീതിയിൽ ആകണമെങ്കിൽ അടുക്കളയിൽ വെന്റിലേഷൻ അത്യാവശ്യമാണ്.ഗ്യാസ് ലീക്ക്, തീപിടുത്തം എന്നീ അത്യാഹിതങ്ങൾ ഒഴിവാക്കാൻ ഇത് ഒരു പരിധിവരെ സഹായകമാകും. അതുപോലെതന്നെ അടുക്കളയിൽ ഒരു സ്‌ഹോസ്റ് ഫാൻ നിർബന്ധമായും നൽകണം. പാചകത്തിനിടയിൽ രൂപപ്പെടുന്ന മനം അകറ്റാൻ ഇത് സഹായകമാകും. എല്ലാത്തിലുമുപരി അടുക്കള കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

Please follow and like us:
  • 60
  • 0