- March 6, 2024
- -
കുറഞ്ഞ ചിലവിൽ കേരളത്തിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന അലുമിനിയം കിച്ചൻ
ആദ്യ കാലങ്ങളിൽ അടുക്കളയ്ക്ക് ആളുകൾ വലിയ പ്രാധാന്യം ഊണും കൊടുത്തിരുന്നില്ല. എന്നാൽ ഇന്ന് കാലം മാറി. അടുക്കളയ്ക്ക് വീടിന്റെ സ്വീകരണമുറിക്കു കൊടുക്കുന്ന അത്രതന്നെ പ്രാധാന്യം നൽകി തുടങ്ങിയിരിക്കുന്നു.
മോഡുലാർ കിച്ചൻറെ വരവോടെയാണ് കിച്ചണുകൾക്കു ഇത്രയും മാറ്റം ഉണ്ടായത്. പലതരത്തിലുള്ള സ്റ്റോറേജ് കബോഡുകൾ, സിങ്ക്, ഹുഡ്, ഹോബ് എന്നിവ അടങ്ങുന്നതാണ് മോഡുലാർ കിച്ചണുകൾ.
തടി കൊണ്ടുള്ള മോഡുലാർ കിച്ചണുകളേക്കാൾ ഇന്ന് കിച്ചൻ ഡിസൈനുകളിൽ നിറഞ്ഞു നിൽക്കുന്നത് അലുമിനിയം കിച്ചണുകളാണ്. അലൂമിനിയം കോമ്പോസിറ്റ് പാനലുകൾ ഉപയോഗിച്ചുള്ള കിച്ചനുകൾക്കു ഒരു ക്ലാസിക് ലുക്ക് നൽകുന്നു. ദീർഘകാല ചിലവിന്റെ കാര്യം നോക്കിയാലും ഇവ ഗുണകരം തന്നെ. ചിതലരിക്കുകയോ ഈർപ്പം നിൽക്കുകയോ ചെയ്യുന്നില്ല എന്നത് ഇതിന്റെ ഒരു ഗുണമാണ്. താമസ സ്ഥലം മാറുമ്പോൾ അത് അവിടേക്കു മാറ്റി സ്ഥാപിക്കാൻ സാധിക്കുന്നു എന്നതും ഒരു ഗുണമാണ്. സ്ഥലപരിമിതി മറികടക്കാൻ സാധിക്കുന്ന L ഷേപ്പ്, U ഷേപ്പ്, ഐലൻഡ് കിച്ചൻ എന്നിവയുടെ ഭാഗമായി അലൂമിനിയം കിച്ചനെ മാറ്റാൻ കഴിയും.
പണി പൂർത്തിയായ വീടുകളിൽ പോലും എളുപ്പത്തിൽ അലൂമിനിയം കിച്ചൻ സ്ഥാപിക്കാം. അലൂമിനിയം കിച്ചനായി പ്രത്യേകം സ്ലാബുകളൊന്നും നീക്കി വയ്‌ക്കേണ്ട. പകരം അടുക്കളയ്ക്കുള്ള സ്ഥാനം മാത്രം ഒഴിച്ചിട്ടാൽ മതിയാകും. ഗ്ഗ്രനൈറ്റ് കൗണ്ടർടോപ്പുകൾ നൽകാൻ കഴിയുന്ന വിധത്തിൽ ഗുണനിലവാരമുള്ളവയാണ് ഇവ. ഏതൊരാളുടേയും ബഡ്ജറ്റിന് ഇണങ്ങുന്നവയാണ് അലുമിനിയം കിച്ചൻ എന്നതാണ് ഇതിന്റെ ഒരു പ്ലസ് പോയിന്റ്.
- 177
- 0