- March 1, 2024
- -
കണ്ണാടി വീടിന്റെ അകത്തളത്തിൻറെ ഭംഗി കൂട്ടുന്നു
കണ്ണാടികൾ ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായിട്ട് കാലങ്ങൾ ഏറെ ആയി. ലളിതമായ രീതിയിൽ അകത്തളത്തിൻറെ ഭംഗി കൂട്ടാനുള്ള ഉപാധിയാണ് കണ്ണാടികൾ.
കണ്ണാടിയുടെ ഫ്രെയിം പ്ലെയിൻ ആണെങ്കിൽ അവയുടെ ഭംഗി കൂട്ടാനായി പല നിറത്തിലുള്ള ആർട്ടിഫിഷ്യൽ പൂക്കൾ ഒട്ടിച്ചുകൊടുത്തു കൂടുതൽ ആകർഷകമാക്കാം.
വീട്ടിലെ ഉപയോഗമില്ലാതിരിക്കുന്ന പ്ലേറ്റുകൾ എടുത്തു അവയുടെ അരികിൽ നല്ല ഭംഗിയിൽ പെയിന്റിങ്ങ് ചെയ്ത് ആ പത്രയത്തിന്റെ വലുപ്പത്തില് ചേരുന്ന ഒരു കണ്ണാടി വാങ്ങിച്ചു ഒട്ടിച്ചു വച്ചാൽ അതി മനോഹരമാക്കാം ഇന്റീരിയർ. ആവശ്യാനുസരണം എത്ര വേണേലും ഇങ്ങനെ ചെയ്തു ചുമരോ ഷെൽഫുകളോ മനോഹരമാക്കാവുന്നതാണ്.
ഒരു സാധാരണ കണ്ണടയാണ് നമ്മുടെ കയ്യിലുള്ളതെങ്കിൽ അവ മനോഹരമായി അലങ്കരിച്ചാൽ തന്നെ അകത്തളത്തിന്റെ ലുക്ക് തന്നെ മാറിക്കിട്ടും. ഗ്ലൂ ഉപയോഗിച്ചു ചണ ചരടുകൾ കണ്ണാടിയുടെ അരികുകളിൽ ഒട്ടിക്കുക. അങ്ങനെ മൂന്നു നാല് റൗണ്ട് ഒട്ടിച്ചെടുക്കുക. അതിനൊരു ഹാങ്ങിങ് കൂടി കൊടുത്താൽ അതിമനോഹരമായ ഒരു വോൾ ഹാങ്ങിങ് കണ്ണാടി തയ്യാർ.
ഇനിയുള്ളത് ഹണി കൊമ്പ് മിറർ ആണ്. ഒറ്റ നോട്ടത്തിൽ തേനീച്ചക്കൂടിനെ ഓർമ്മിപ്പിക്കുന്ന മിറാർ ഡെക്കർ പാറ്റേൺ ആണ് ഹണി കൊമ്പ്. ഷഡ്‌ബുജാകൃതിയിലുള്ള ഏതാനും കണ്ണാടികൾ ആദ്യം വാങ്ങിക്കുക. ഇവ ഇഷ്ട്ടമുള്ള രീതിയിൽ ഒന്നിനോട് ഒന്ന് ചേർത്ത് വച്ച് ഒട്ടിച്ചെടുത്താൽ സംഭവം റെഡി.
- 183
- 0