- February 27, 2024
- -
ഒറിജിലിനെ വെല്ലും ഈ കല്ലുകൾ
പരമ്പരാഗത രീതിയിൽ വെട്ടുകല്ലോ ഇഷ്ടികകളോ നിരതെറ്റാതെ അടുക്കി സിമന്റ് പറക്കാതെ ഇടയിൽ പെയിന്റ് ചെയ്തു ഭംഗിയാക്കാൻ നല്ലൊരു വിദഗ്ധർ തന്നെ വേണം. എന്നാൽ ഭിത്തി നിർമ്മാണത്തിന് വരുന്ന തൊഴിലാളികൾ മിക്കവാറും ക്ഷമ ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ കട്ടകൾ നിരകൊത്തുവരാറുമില്ല കൂടാതെ തെക്കണ്ട എന്ന് വിചാരിക്കുന്ന ചുമരും തേച്ചു പോകേണ്ട അവസ്ഥയിലേക്ക് നമ്മെ നയിക്കാറുമുണ്ട് അല്ലെ. അത് ചെലവ് കൂടുന്നതിന് ഒരു കരണവുമാണ്. അങ്ങനെയുള്ള ഇത്തരം സന്ദർഭത്തിലാണ് ക്ലാഡിങ്ങിൻറെ പ്രസക്തി കൂടുന്നത്.
വീടിന്റെ അകത്തോ പുറത്തോ ഏതേലുമൊരു ഭിത്തി ഹൈ ലൈറ്റ് ചെയ്യാനായിട്ടായിരുന്നു ക്ലാഡിങ് ഉപയോഗിക്കുന്നത്. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഈ ക്ലാഡിങ് വലിയ ഒരു ട്രെന്ഡായിരുന്നു. സാൻഡ്‌സ്‌റ്റോൺ, ഗ്രാനൈറ്റ്, കോട്ട സ്റ്റോൺ എന്നിങ്ങനെയുള്ള പ്രകൃതിദത്ത കല്ലുകളായിരുന്നു അന്ന് ക്ലാഡിങ്ങിനായി കൂടുതൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ട്രോപ്പിക്കൽ രീതിയിലുള്ള വീടുകൾ വളരെ സാധാരണമായതോടെ ക്ലാഡിങ്ങിനുവേണ്ടി തിരഞ്ഞെടുക്കുന്ന ഉല്പന്നങ്ങളിലും മാറ്റം വന്നു. വെട്ടുകല്ല്, ഇഷ്ടിക, ടെറാക്കോട്ട എന്നിവയാണ് പുതിയ വീടുകളുടെ ക്ലാഡിങ്ങിന് കൂടുതലായി ഉപയോഗിച്ച് വരുന്നത്.
പെയിന്റ് അടിച്ചും വോൾ പേപ്പർ ഒട്ടിച്ചു ഭംഗിയാക്കുന്നതുപോലെ തന്നെ ഭീതിയെ അലങ്കാരമാക്കാനാണ് ക്ലാഡിങ്ങും ചെയ്യുന്നത്. ആദ്യം ഭിത്തി വെട്ടുകല്ലോ, ഇഷ്ടികയോ സിമന്റ് കട്ടയോ ഏതാണ് ഉപയോഗിക്കുന്നതെങ്കിൽ അവ ഉപയോഗിച്ച് ഭിത്തി നിർമ്മിച്ച് തേച്ചതിനു ശേഷം ക്ലാഡിങ്ങിനു ഉപയോഗിക്കുന്ന പാളി ഓടിക്കുകയാണ് ചെയ്യുക. ക്ലാഡിങ് ചെയ്യുന്നതിന് വെട്ടുകല്ലുകളുടെയും ഇഷ്ടികയുടെയും കാണാം കുറഞ്ഞ പാളികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ക്ലാഡിങ് ചെയ്യാനുള്ള കല്ലിന് കനം കൂടിയാൽ അവ ഒട്ടിക്കുമ്പോൾ അടർന്നു വീഴാൻ സാധ്യതയുണ്ട്. എന്നാൽ കാണാം കുറവായാൽ എടുത്തു വയിക്കുമ്പോഴും മറ്റും പൊട്ടിപ്പോകാനുള്ള സാധ്യതയുമുണ്ട്. 6, 8 എണ്ണം വരുന്ന ഓരോ ബോക്സ് ആയാണ് ക്ലാഡിങ് സ്റ്റോൺ ലഭിക്കുക. ഒരേ നിറമുള്ള കല്ലുകളാകും ഒരു ബോക്സിൽ. ബോക്സ് തുറന്നു പൊട്ടലുകളും വിള്ളലുകളും ഇല്ല എന്ന് ഉറപ്പു വരുത്തി വേണം വാങ്ങാൻ.
പശ ഉപയോഗിച്ചോ അല്ലെങ്കിൽ സിമന്റ് സ്ലറി കൊണ്ടോ ആണ് ഇവ ഭിത്തിയിൽ ഒട്ടിക്കുന്നതു. സിമന്റ് വച്ച് ഒട്ടിക്കുമ്പോൾ ചില കല്ലുകൾ പൊങ്ങിയും ചിലതു താനും പോകും അങ്ങനെ അവ നിരപ്പ് വ്യത്യാസം വരാൻ സത്യത്തെ ഏറെയാണ്. അതുകൊണ്ട് പശ ഉപയോഗിക്കുന്നതാകും നല്ലതു. കൂടാതെ വീടിന്റെ എക്സ്സ്റ്റീരിയറിനു ചൂട് കൂടുതൽ തട്ടുന്നതിനാൽ പശ തന്നെയാണ് കൂടുതൽ ഉത്തമം. ക്ലാഡിങ് ചെയ്തുകഴിഞ്ഞാൽ ഉടൻ തന്നെ കോട്ടൺ വേസ്റ്റ് വച്ച് നല്ലപോലെ തുടച്ചു വൃത്തിയാക്കണം അല്ലെങ്കിൽ പാസായാണേലും സിമന്റ് ആണേലും അവ ഭാവിയിൽ തെളിഞ്ഞു വരാം. കൂടാതെ മൂന്നു ദിവസം നല്ലപോലെ നനച്ചു കൊടുക്കുകയും വേണം.
ക്ലാഡിങ്ങിനായി ഉപയോഗിക്കുന്ന മറ്റൊന്നാണ് ടെറാക്കോട്ട ടൈൽ. നടനും ഇറക്കുമതി ചെയ്തതുമായ ടെറാക്കോട്ട ടൈലുകൾ വിപണിയിൽ ലഭിക്കും. പല വലുപ്പത്തിലും ചുവപ്പിന്റെ തന്നെ വ്യത്യസ്ത ഷെയ്ഡുകളിലും ഇറക്കുമതി ചെയ്യുന്ന ടൈലുകൾ ലഭ്യമാണ്.
- 186
- 0