- February 2, 2024
- -
മിനുക്ക് വിദ്യകളിലൂടെ മനോഹരമാക്കാം കിടപ്പ് മുറികൾ
വീട് പണി പൂർത്തിയായ ശേഷം നമ്മളെ കുഴപ്പിക്കുന്ന പ്രശ്നമാണ് മുറികളുടെ വലിപ്പക്കുറവ്. മതിയായ അളവിൽ പണിതാലും ചിലപ്പോൾ ഫൈനൽ സെറ്റിൽമെന്റ് കഴിയുമ്പോൾ ആവശ്യത്തിനു സ്പേസ് ഇല്ലാതാവും. റീ-ബില്ടിംഗ് ചെയ്ത വീടും പുതുതായി പണികഴിഞ്ഞ വീടും പൊളിച്ച് പണിയുക എന്നാ സാഹസത്തിനു ഒരുങ്ങാതെ ചില എളുപ്പ വിദ്യകൾ കൊണ്ട് നമുക്ക് ഈ പ്രശ്നത്തെ മറികടക്കാം.
1.യൂസിങ്ങ് കൺറ്റെംപററി മോഡൽസ് ഓഫ് ഗ്ലാസ് ഡോർസ് ആൻഡ് വിൻഡോ
ഇൻറ്റിരിയർ ഡിസൈനിങ്ങലൂടെ നമുക്ക് റൂമിന്റെ ഔട്ട്‌ലുക്കിൽ മാറ്റം വരുത്താം. ഗ്ലാസ് ഡോർ പിന്നെ ഗ്ലാസ് വിൻഡോസ് എല്ലാം സാധാരണ മോഡേൺ ഹോം ഡിസൈൻസിലാണ് കണ്ടിട്ടുള്ളത് പക്ഷെ ശരിയായ പ്ലേസിങ്ങിലൂടെ ഇവ ക്ലാസ്സിക്കൽ ഭവനങ്ങൾക്കും യോജിക്കും. വളരെ വലിയ അളവിൽ ഇവ പ്രകാശവും ശുദ്ധവായുവും കടത്തിവിടും. ഇതുവഴി റൂമിന്റെ വലിപ്പം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
2.അലങ്കാര വസ്തുക്കളിൽ മിതത്വം പാലിക്കുക
വീടിന്റെ ഡക്കറേഷന് പ്രാധാന്യം കൂടിയതോടെ നിരവധി തരത്തിലുള്ള ആർട്ടിക്കിൾസ് വിപണിയിൽ ലഭ്യമാണ്. ഇത് വഴി വീടിന്റെ ആകർഷണീയതയും ഭംഗിയും വർധിപ്പിക്കാൻ കഴിയും പക്ഷെ ലിമിറ്റേഷൻ അത്യാവശ്യം ആണ് മുറികളിൽ പ്രത്യേകിച്ചും പെയ്റ്റിംഗ്സ്, ഫോട്ടോസ് എന്നിവയുടെ എണ്ണം കുറയ്ക്കണം.അല്ലെങ്കിൽ ചെറിയ മുറി വീണ്ടുംചെറുതാകുകയും വലിയ മുറിയുടെ വലിപ്പം ഒന്ന് കൂടി കുറയുന്നു ചെയ്യുന്നു.
3.അടുക്കും ചിട്ടയും
നമുക്കൊക്കെ അറിയാവുന്ന പ്രിൻസിപ്പൽ ആണെങ്കിലും മിക്കവർക്കും ഇത് പിന്തുടരാൻ മടിയാണ്. മുറിക്കുള്ളിലെ എല്ലാ വസ്തുക്കളും അതാതിന്റെ സ്ഥാനത്ത് തന്നെ സൂക്ഷിക്കണം ഫർണിച്ചറുകളും, ഷെൽഫുകളും മറ്റും വാരിവലിച് ഇടരുത് ഇത് മുറി തീരെ ചെറുതും ഇടുങ്ങിയതും ആയി തോന്നിക്കും. ഇടക്ക് കട്ടിലിന്റെയും, മറ്റു ഫർനിച്ചറുകളുടെയും സ്ഥാനം സൗകര്യപ്രദമായി മാറ്റി ഇടുന്നതും മുറിയുടെ ലുക്ക് ഫ്രഷ് ആയി സൂക്ഷിക്കുന്നതിന് സഹായിക്കുന്നു.
4.സെലക്ഷൻ ഓഫ് കളർ റ്റെക്സ്ചർ
കളർ കോംബിനേഷൻസ് ശ്രദ്ധയോടെ തിരഞ്ഞെടുത്താൽ മുറിയുടെ ടോട്ടൽ ലുക്കിൽ മാറ്റം വരുത്താം. വൈറ്റ്, പിങ്ക് ആൻഡ് ക്രീം തുടങ്ങിയവ മികച്ച ലുക്ക് തരുന്നു. വെള്ള നിറമോ അതിന്റെ ഷേഡുകളോ മുറിയുടെ വലിപ്പവും ഫ്രഷ് ലുക്കും കൂട്ടാൻ സാധിക്കുന്നു. തീം കളർ വൈറ്റോ, ഓഫ് വൈറ്റോ പേൾ വൈറ്റോ തിരഞ്ഞെടുക്കാം. ഇതേ നിറം തന്നെ സീലിങ്ങിലും,ഫ്ലോറിങ്ങിലും കൊണ്ടുവന്നാൽ റൂമിന് മൊത്തത്തിൽ ഒരു കൂൾ ലുക്ക് ലഭിക്കുന്നു.
5.ഓർഗനൈസേഷൻ ഓഫ് ഫർനിച്ചർ
മികച്ച രീതിയിലുള്ള മോഡേൺ ഫർണിച്ചറുകൽ മുറികളുടെ പ്രൌഡി വർധിപ്പിക്കുന്നു. കൂടാതെ മൾടി പർപ്പസ് ഫർണിച്ചറുകൾ റൂമിന്റെ സൗകര്യം കൂട്ടുന്നു. കൂടാതെ ഇവ കുറഞ്ഞ സ്ഥലത്ത് സൂക്ഷിക്കാനും സാധിക്കുന്നു. സോഫ കം ബെഡ് ആൻഡ് മൂവബ്ൾ വുഡ്ഡ്‌ൻ റാക്ക് എന്നിവ റൂമിന്റെ സൗകര്യം വർധിപ്പിക്കുന്നു.
- 200
- 0