HOME TEATER

ഹോം തീയറ്റർ ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം

കുടുബാംഗങ്ങൾക്കും ഫ്രണ്ട്സിനും ഒപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഇന്ന് ഹോം തീയറ്റർ ഒരുക്കുന്നവർ ഏറെയാണ്.

ഹോം തീയേറ്റർ സജ്ജീകരിക്കുമ്പോൾ ആദ്യ പരിഗണന മുറിക്കുതന്നെ വേണം കൊടുക്കാനായിട്ട്. ഹോം തീയേറ്ററിനായി തിരഞ്ഞെടുക്കുന്ന മുറിക്ക് ജനലുകൾ കൊടുക്കേണ്ട ആവശ്യം വരുന്നില്ല. ജനലുകൾ ശബ്ദത്തെ പ്രതിധ്വനിപ്പിക്കുന്നവയും സ്ക്രീനിലേക്ക് വെളിച്ചത്തെ കടത്തിവിട്ട് കാഴ്ചക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും. ഇത് പരിഹരിക്കാൻ അധികച്ചിലവുകൾ വേണ്ടി വരും.

തീയറ്ററുകളിൽ സ്ഥാപിക്കുന്ന കസേരകൾ എല്ലാം തന്നെ ഒപ്ടിമും വിഗിഡ ആംഗിൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കസേരകൾ കൃത്യമായ അകലം പാലിച്ചു സ്ഥാപിക്കാൻ ശ്രദ്ധിക്കുക.

ഹോം തീയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകൾ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതിൽ ആദ്യത്തെ ആക്കം സ്പീക്കറുകളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്. .1 എന്നത് സബ് വൂഫറിനെയും. സബ് വൂഫറുകൾ ഏറെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ ഫ്രീക്‌ൻസിലുള്ള എന്നാൽ വളരെ ശക്തമായ ശബ്ദങ്ങൾക്ക് വേണ്ടിയുള്ളതാണിവ.

പലതരത്തിലുള്ള സ്പീക്കറുകൾ ഇന്ന് ലഭ്യമാണ്. സെന്റർ ചാനൽ സ്പീക്കർ, ടവർ സ്പീക്കർ എന്നിവയെല്ലാമുണ്ട്. എന്നാൽ ഇവ വാങ്ങുമ്പോൾ ടി വി, സബ് വൂഫർ എന്നിവയുടെ വലിപ്പം പരിഗണിക്കണം. വലിയ സ്പീക്കറും ചെറിയ സബ് വൂഫറും ആണെങ്കിൽ കാര്യമില്ല. നിങ്ങൾ വിചാരിക്കുന്ന ശബ്ദ മികവ് ലഭിക്കില്ല. ചെറിയ സൈസ് ടി വി ആണെങ്കിൽ ടവർ സ്പീക്കറുകളുടെ ആവശ്യമില്ല. ഭിത്തിയിൽ തട്ടി ശബ്ദം തിരിച്ചു വരാതിരിക്കാൻ കാർപെറ്റ്, കർട്ടൺ, ഡ്രേപ്പ് എന്നിവ ഉപയോഗിക്കാം.

15000 രൂപ മുതൽ 15 ലക്ഷം രൂപ വരെയുള്ള ഹോം തീയറ്ററുകൾ വിപണിയിൽ ലഭ്യമാണ്. മുറിയുടെ സൗകര്യം നിങ്ങളുടെ ആവശ്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ഇവ വാങ്ങേണ്ടത്.

Please follow and like us:
  • 87
  • 0