- January 17, 2024
- -
വീട് പണിയാൻ പോകുന്നവർ അറിഞ്ഞിരിക്കാൻ
വീടിന്റെ പാല് കാച്ചൽ കഴിഞ്ഞ സമയത്തു സൂപ്പർ എന്ന് തോന്നിയിരുന്ന പലതും കുറച്ചു നാൾ കഴിയുമ്പോൾ ഇതൊന്നും വേണ്ടായിരുന്നു എന്ന് പലർക്കും തോന്നിയിട്ടുണ്ട്. മുകളിലെ നില വേണ്ടായിരുന്നു. പര്ഗോള വെങ്ങായിരുന്നു അത് ഇപ്പോൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. സ്റ്റെയറിനു ഇത്രയധികം പൈസ ചിലവഴിക്കേണ്ടായിരുന്നു. എങ്ങനെ പ്ലര്യങ്ങളും തോന്നും.
പലപ്പോഴും ട്രെൻഡിനെ അന്ധമായി അനുകരിക്കുന്ന ഒരു ശീലം നമ്മൾ മലയാളികൾക്ക് ഉണ്ട്. വരവും ചിലവും കൂട്ടിമുട്ടിക്കുക എന്ന അടിസ്ഥാന ജീവിതപാഠം വീടുപണിയിലും പ്രസക്തമാണ്.
മറ്റുള്ളവരുടെ വീട് നൊക്കി പണിയാതെ സ്വന്തം പോക്കറ്റ് നോക്കി വേണം വീട് പണിയാൻ.
പ്ലാനിംഗ് ഘട്ടത്തിൽ തന്നെ അതിൽ ഉൾക്കൊള്ളിച്ച ഇടങ്ങൾ ആവശ്യമുണ്ടോ എന്ന് പലവട്ടം ഇരുത്തി ചിന്തിക്കണം. ചതുരശ്ര അടി കുറച്ചാൽ ബഡ്ജറ്റും കൈപ്പിടിയിൽ ഒതുക്കാനാകും. അത്യാവശ്യം സ്ഥലം ഉണ്ടെങ്കിൽ ഒരുനില വീട് പണിയുന്നതായിരിക്കും നല്ലത്.
പുറം കാഴ്ച ഭംഗിയാക്കാൻ ഒരുപാട് പൈസ ചിലവഴിക്കാതെ ജീവനുള്ള അകത്തളങ്ങൾക്ക് പണം ചിലവാക്കാൻ ശ്രമിക്കുക.
നമ്മുടെ കയ്യിലൊതുങ്ങുന്ന വീട് പണിതു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക.
- 225
- 0