- April 7, 2023
- -
സ്റ്റെയർ കേസിനും വേണം കണക്ക്
ചില കണക്കുകൾ പ്രകാരമാണ് നമ്മൾ വീട്ടിൽ ഗോവണി പണിയുന്നത്. പടിയുടെ വീതി 30 c.m, പടിയുടെ ഉയരം 15 c.m എന്നതാണ് ഗോവണിയുടെ സ്റ്റാൻഡേർഡ് അളവ്. താഴെ തൊട്ടു മുകളിൽ എത്തുന്നതുവരെ ഈ അനുപാതം തുല്യമായിരിക്കണം. ഇടയിൽ ഒരു ലാൻഡിങ്ങും വേണം. ഹാൻഡ്റെയിലിനു കുറഞ്ഞത് 100 c.m ഉയരം വേണം. കുട്ടികൾക്ക് കയറിനിൽക്കാനാകാത്തവിധം കുത്തനെയാകണം ഹാൻഡ്റെയിലിൻറെ ഡിസൈൻ. അതിനിടയിൽ വിടവ് വരാതെ ശ്രദ്ധിക്കണം.
ഹാൻഡ്റെയിലിന് ഗ്ലാസ് ഇടുമ്പോൾ 12 c.m കനമുള്ള ടെംപെർഡ് അല്ലെങ്കിൽ ലാമിനേറ്റഡ് ഗ്ലാസ് ആയിരിക്കണം. അതുപോലെതന്നെ ഗോവണിയുടെ ഇരുവശങ്ങളിലും പിടിക്കാൻ സൗകര്യമുണ്ടായിരിക്കണം. പടികളിലേക്കു നല്ല പോലെ വെളിച്ചം കിട്ടുന്ന രീതിയിൽ പ്രകാശസ്രോതസ്സ് ക്രമീകരിക്കണം.
Please follow and like us:
- 397
- 0