paving stones kerala

മുറ്റം എങ്ങനെ ഒരുക്കാം

മുറ്റം കല്ല് കൊണ്ട് നിറച്ചു ചൂട് കുറച്ചാലോ?
മുറ്റത്തു കോൺക്രീറ്റ് ടൈൽ നിരത്തി ചൂട് കൂട്ടാതെ കല്ലുവിരിക്കാം. കാണാനുള്ള ഭംഗി മാത്രമല്ല ഇതുകൊണ്ടുള്ള നേട്ടം വൃത്തിയാക്കാനും എളുപ്പമാണ്. ഇതിനായി ഇന്ന് പലതരത്തിലുള്ള പ്രകൃതിദത്ത കല്ലുകൾ വിപണിയിൽ ലഭ്യമാണ്. അതിൽ പ്രധാനമായവ നമുക്ക് പരിചയപെടാം.

ബാംഗ്ലൂർ സ്റ്റോൺ

പ്രകൃതിദത്ത കല്ലുകളിൽ പ്രധാനമാണ് ബാംഗ്ലൂർ സ്റ്റോൺ. കർണ്ണാടകത്തിൽ നിന്നുള്ള ഈ സ്റ്റോൺ നാല് ഇഞ്ച് സ്‌ക്വയർ മുതൽ
3 x 2 അടി വരെ വലുപ്പത്തിൽ കിട്ടും. ഉറപ്പിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവനാണ് ഈ കല്ലുകൾ. വെള്ള, ഗ്രേ നിറത്തിലും ലഭ്യമാണ്. ചതുരാശ്രയടിക്കു 110 രൂപ മുതൽ വില വരും.

ഫ്‌ളെയിംഡ് ഫിനിഷ് ഗ്രാനൈറ്റ്

പരുക്കൻ ഫിനിഷ് ആണ് ഇതിന്റെ പ്രത്യേകത. ബോക്സ് കട്ട്, ഹാഫ് കട്ട്, ബോട്ടം ഫ്‌ളൈയിംഡ് എന്നിങ്ങനെ കനത്തിനനുസരിച് മൂന്നു തരമുണ്ട്. നാലിഞ്ച് സ്‌ക്വയർ മുതൽ 5 x 2 അടി വരെ വലുപ്പത്തിൽ ലഭിക്കും. വെള്ള, ഗ്രേ, കറുപ്പ്, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇതിന്റെ നിരത്തിനനുസരിച്ചു വിലയിലും മാറ്റം വരും.

തണ്ടൂർ സ്റ്റോൺ

ആരാധകർ ഏറെയുള്ള ഈ കല്ല് വരുന്നത് ആന്ധ്രപ്രദേശിൽ നിന്നാണ്. നാലിഞ്ചു സഖ്‌വയെർ മുതൽ 4 x 2 അടി വരെ ഈ കല്ല് ലഭ്യമാണ്. 2 x 2 അടി ഉപയോഗിക്കുന്നതാണ് കൂടുതൽ ഉറപ്പ് ഗ്രേ, പച്ച, മഞ്ഞ നിറങ്ങളിൽ ലഭ്യമാണ് ഈ കല്ലുകൾ. ഇവയുടെ കനത്തിനനുസരിച്ചു വിലയിലും മാറ്റം വരും. ഇവ ഒരു പരിധിയിൽ കൂടുതൽ ഭാരം തങ്ങില്ല എന്നുള്ളത് ഇതിന്റെ ഒരു പരിമിതിയാണ്.

കോബിൾ സ്റ്റോൺ

മെഷീൻ കട്ട്, ഹാൻഡ് കട്ട് എന്നിങ്ങനെ രണ്ടു തരമുണ്ട്. നാലിഞ്ചു സ്‌ക്വരെ മുതൽ ഇവ ലഭ്യമാണ്. വെള്ള, ഗ്രേ, മഞ്ഞ, കറുപ്പ്, പിങ്ക് എന്നി നിറങ്ങളിൽ ഇവ ലഭ്യമാണ്. ചതുരാശ്രയടിക്കു 100 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. ഇവയുടെ നിരത്തിനനുസരിച് വിലയിലും മാറ്റം വരാം. മെഷീൻ കട്ടിന് ഹാൻഡ് കട്ടിനെക്കാൾ വില കൂടുതലായിരിക്കും.

നാടൻ കല്ല്

ഉറപ്പിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവനാണ് ഈ നാടൻ കല്ലുകൾ. എട്ടു മുതൽ 12 അടി വരെ നീളത്തിലും 9, 10 അടി വരെ വീതിയിലും നാടൻ കല്ലുകൾ ലഭ്യമാണ്. ഗ്രേ, കറുപ്പ് എന്നീ നിറങ്ങളിൽ നാടൻ കല്ല് ലഭിക്കും. 85 രൂപ മുതലാണ് ഈ കള്ളിന്റെ വില വിപണിയിൽ.

Please follow and like us:
  • 310
  • 0