- April 6, 2023
- -
വീട്ടിൽ പ്രാർത്ഥന മുറിയുടെ സ്ഥാനം നോക്കേണ്ടതുണ്ടോ?
സ്ഥൂല ശരീരമായ ഗൃഹത്തിന് സൂക്ഷ്മതലത്തിൽ കണക്കുകളും ആത്മാവായി ആദ്ധ്യാത്മിക സങ്കൽപ്പങ്ങളും അനിവാര്യമാണ്. ജീവ ശരീരത്തിലെ ആത്മാവിനോട് തുലനം ചെയ്യുവാൻ കഴിയുന്ന ഒന്നാണ് ഗൃഹത്തിൽ നാം സങ്കല്പിച്ചു ആചരിക്കുന്ന ആദ്ധ്യാത്മിക ഭാവം. ഈ ഭാവം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ഈശ്വര സങ്കൽപ്പത്തിൽ നാം നൽകുന്ന പൂജാമുറി, പ്രയർ റൂം, അഥവാ നിസ്‌ക്കാരസ്ഥലം എന്നിവയുടെ പ്രാധാന്യം, പവിത്രത, സ്ഥാനം എന്നിവയിലാണ്.
ഗൃഹത്തിൽ ആദ്ധ്യാത്മിക ഭാവം ഉണർത്താനും ശാന്തിയും സമാധാനവും സൃഷ്ട്ടിക്കാനും പൂജാമുറി അത്യാവശ്യമാണ്. വാസ്തു ശാസ്ത്ര പ്രകാരം ഇവ ഗൃഹത്തിൻറെ വടക്കുകിഴക്ക് കോണിലോ കിഴക്കോ പടിഞ്ഞാറോ തെക്കുപടിഞ്ഞാറ് ആയിട്ടാണ് നൽകുക. ഈ സ്ഥാനത്തിന് പ്രാധാന്യം കൂടുതലാണേലും വേറെ നിവർത്തിയില്ലേൽ വൃത്തിയും വെടിപ്പുമുള്ള ഏതു സ്ഥലവും ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. നല്ല വെന്റിലേഷൻ ഉള്ള ചെറിയ മുറിയാണ് ഇതിനു കൂടുതൽ അനുയോജ്യം.
ഇന്ന് പൂജ മുറിയുടെ കട്ടിളയുടെ ഉയരം കുറച്ചു പണിയുന്നത് കണ്ടു വരുന്നുണ്ട്. എന്നാൽ ഇതിന്റെ ആവശ്യം വീട്ടിൽ ഇല്ല. വീട്ടിലെ മറ്റു മുറികളുടെ കട്ടിളയ്ക്ക് കൊടുക്കുന്ന അതെ ഉയരത്തിൽ തന്നെ പൂജാമുറിയുടെയും പണിതാൽ മതി. കാരണം വീട്ടിലെ പൂജാമുറിയെ നാം ശ്രീകോവിലായിട്ടല്ല പണിയുന്നത്.
വടക്കുകിഴക്കു, കിഴക്കു സ്ഥാനങ്ങളിൽ പടിഞ്ഞാറു ദർശനമാണ്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറു സ്ഥാനങ്ങളിൽ കിഴക്കു ദര്ശനമായുമാണ് ദേവന്മാരുടെ ഫോട്ടോകൾ സ്ഥാപിക്കേണ്ടത്. ഒരു താമ്പാളത്തിൽ നിലവിളക്കു വച്ച് രണ്ടു തിരിയിട്ട് കത്തിക്കണം. ഇനി ചില വീടുകളിൽ കുടുംബക്ഷേത്രം വീടിനു വെളിയിൽ ഉണ്ടെകിൽപ്പിന്നെ വീടിനകത്തു പൂജാമുറിയുടെ ആവശ്യം ഇല്ല.
- 499
- 0