window curtain ideas

കർട്ടൻ ഇട്ടു വീടിനെ ഒരുക്കും മുൻപ് ചില കാര്യങ്ങൾ നമുക്കറിഞ്ഞിരിക്കാം

  • ഐലെറ്റ് കാർട്ടനുകളായിരുന്നു ഒരിടയ്ക്ക് ട്രെൻഡ്. എന്നാൽ ഇപ്പോൾ അത് ഔട്ട് ആയി. റിപ്പിൽ കാർട്ടണുകളാണ് ഇപ്പോൾ ട്രെൻഡ് അറ്റത്തു “യു” ആകൃതിയിൽ വളഞ്ഞു നിറയെ പ്ലീറ്റുകളായി ഇവ കാണാൻ നല്ല ഭംഗിയാണ്. ഇതിനു റിങ്ങുകൾ ഇല്ലാത്തതിനാൽ കഴുകാനും എളുപ്പമാണ്. സിമ്പിൾ, മിനിമലിസ്റ്റിക് ലുക്ക് ആഗ്രഹിക്കുന്നവർക്ക് റിപ്പിളിനെ കൂട്ടുപിടിക്കാം.

 

  • ബ്ലൈൻഡ്സിൽ റോമൻ ബ്ലൈൻഡ്സ് തന്നെയാണ് ഇപ്പോഴും താരം. വലിക്കുമ്പോൾ പലമടക്കുകളായി വരുന്നതാണ് റോമൻ ബ്ലൈൻഡ്സ്. കാണാം കുറഞ്ഞ ഷിയർ കർട്ടനോ സാധാരണ കനമുള്ള കർട്ടനോ റോമൻ ബ്ലൈൻഡിൽ നൽകാം.

 

  • പിവിസി ആണ് എക്സ്റ്റീരിയറിലേക്ക് കൂടുതലായി ഉപയോഗിക്കുന്ന ബ്ലൈൻഡ്സ്. അതുപോലെ തന്നെ ബാംബൂ, വിനൈൽ കൊണ്ടുള്ള ബ്ലൈൻഡ്സുകളും എക്സ്റ്റീരിയറിലേക്കു യോജിക്കുന്നതാണ്. നാച്ചുറൽ ബാംബൂ ഉപയോഗിക്കുമ്പോൾ അവയ്ക്ക് ചെലവ് കൂടുതലായിരിക്കും. മാത്രമല്ല വെയിലടിക്കുമ്പോൾ അവയുടെ നിറം മങ്ങി സാധ്യതയുണ്ട്.

  • അടുക്കള, ബാത്രൂം എന്നിവിടങ്ങളിലേക്ക് വെനീഷ്യൻ ബ്ലൈൻഡ് തിരഞ്ഞെടുക്കാം. വെള്ളം വീണാലും കുഴപ്പമില്ല. വൃത്തിയാക്കാനും എളുപ്പമാണ്.

 

  • ചെറിയ മുറികൾ ആണെങ്കിൽ അവിടെ കാർട്ടനുകൾക്കുപകരം ബ്ലൈൻഡ്സ് ഇടുന്നതാണ് നല്ലത്. കാരണം കർട്ടൻ ഇടുമ്പോൾ മുറിയുടെ വലുപ്പം കുറഞ്ഞതുപോലെ തോന്നിക്കും. എന്നാൽ ബ്ലൈൻഡ്സ് ആകുമ്പോൾ വിൻഡോ ബോക്സിൽ ഒതുങ്ങി നിൽക്കുന്നതുകൊണ്ട് മുറിക്ക് വിശാലത തോന്നിക്കും.

 

  • കർട്ടൻ തുണി എടുക്കുമ്പോഴും തയ്പ്പിക്കുമ്പോഴും വിലയും അളവുകളും കൃത്യമായി ചോദിച്ചു മനസിലാക്കുക.

ബെയ്ജ്, ആഷ്, ക്രീം എന്നീ നിറങ്ങളോട് അടുത്ത കാലത്തായി പ്രതിപത്തി കൂടുതലാണ്. 15 – 20 c.m വീതിയിൽ പ്രിന്റഡ് തുണി കൊടുത്ത് പ്ലെയിൻ കർട്ടനെ മനോഹരമാക്കാം. ഈ ബോർഡർ ത്രോ കുഷൻ, ക്വിൽറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ അതെ തുണികൊണ്ടാണെങ്കിൽ മുറിയിലെ ഫർണിഷിങ് തമ്മിൽ ബന്ധമുണ്ടായിരിക്കും.

റിമോട്ട് കൺട്രോൾ കൊണ്ട് പ്രവർത്തിക്കുന്ന കാർട്ടനും ബ്ലൈൻഡ്സും പ്രീമിയം ഇന്റീരിയറിൻറെ ഭാഗമായി മാറിയിട്ടുണ്ട്.

 

Please follow and like us:
  • 385
  • 0