- April 8, 2023
- -
വീടിന് നിറം നൽകാം ഭംഗിയാക്കാം
ആദ്യം നമ്മൾ ഉദ്ദേശിക്കുന്ന നിറം ചുമരിൽ വരുമ്പോൾ എങ്ങനെയുണ്ടാകുമെന്നു ഉറപ്പില്ലെങ്കിൽ കുറച്ചു സാമ്പിൾ വാങ്ങിച്ചു അടിച്ചു നോക്കുക.
നിറത്തെ എടുത്തുകാണിക്കാനും കുറച്ചു കാണിക്കാനും പ്രകാശത്തിനു സാധിക്കും. വൈബ്രൻറ് ആയ നിറങ്ങൾ പ്രകാശം കുറവുള്ളിടത്ത് കൊടുത്താൽ അത്ര തീവ്രത തോന്നില്ല.
ഇന്റീരിയറിൻറെ തീമിനും മൂഡിനും അനുസരിച്ചാണ് ലൈറ്റിങ് നിശ്ചയിക്കുന്നത്. കൃത്രിമ വെളിച്ചം നൽകുമ്പോൾ നിറത്തെ എങ്ങനെ പരിപോഷിപ്പിക്കാം എന്ന് ശ്രദ്ധിക്കണം.
സീലിങ് വെള്ള നിറം നൽകുന്നത് വിശാലത തോന്നിപ്പിക്കും. അതുപോലെതന്നെ പേസ്റ്റൽ ഷേഡുകളും ഇളം നിറങ്ങളും സീലിങ്ങിലേക്കു ഇണങ്ങുന്നതാണ്. കടും നിറങ്ങൾ കൊടുത്താൽ മുറിയുടെ വലിപ്പം ചെറുതായി തോന്നിപ്പിക്കും.
വൈറ്റ് സിമെന്റോ പ്രൈമേറോ അടിക്കാതെ നേരിട്ട് പുട്ടി അടിക്കരുത്. ഇവയിൽ ഏതെങ്കിലും ഒന്ന് ചെയ്ത് ഭിത്തി മിനുസമാക്കിയതിനു ശേഷമേ പുട്ടി അടിക്കാവൂ.
പുട്ടി വിലങ്ങനേയും കുറുകേയുമായി രണ്ട് കോട്ട് കുറഞ്ഞത് ഇടണം. പ്ലാസ്റ്ററിങ് മോശമാണേൽ മൂന്നാമത്തെ കോട്ടും കൊടുക്കാവുന്നതാണ്.
ഇന്ന് മിക്ക വീടുകളുടെയും താഴത്തെ നിലയിൽ രണ്ടടി ഉയരത്തിൽ വെള്ളം വലിഞ്ഞു പുട്ടി പൊളിഞ്ഞു പോകുന്നത് കാണാറുണ്ട്. ഇതിന് പരിഹാരമായി രണ്ടടി ഉയരത്തിൽ വാട്ടർപ്രൂഫിങ് സൊലൂഷൻ അടിച്ചു കൊടുക്കാവുന്നതാണ്. ഇത് പൂട്ടി ഇടുന്നതിനു മുന്പായിട്ട് ചെയ്യണം.
വുഡ് പോളിഷ് ചെയ്യുമ്പോൾ താടിക്കു കാലപ്പഴക്കം ചെന്നിട്ടുണ്ടെങ്കിൽ ഉളി കൊണ്ട് ചീകി വൃത്തിയാക്കി സാൻഡ് പേപ്പർ പിടിക്കണം. അതിനു ശേഷം ഫസ്റ്റ് കോട്ട് സീലെർ അടിച്ചു കുഴികൾ ഉള്ളിടത്തു പുട്ടി ഇട്ട് അവ അടയ്ക്കണം. എന്നിട്ടു വീണ്ടും പപ്പേറിടണം. അതിനു ശേഷം വുഡ് പോളിഷ് അടിക്കാം. ഇത് ഗ്ലോസി, മാറ്റ്, സെമി ഗ്ലോസി എന്നിങ്ങനെ പല ഫിനിഷിലും കിട്ടും. പിയു പോളിഷ് ആണ് കൂടുതൽ ഫിനിഷ് നൽകുന്നത്.
- 327
- 0