kerala home new trends

വീടിനെ ട്രെൻഡി ആക്കി വയ്ക്കാം

  • എന്നും ഡിസൈനിൻറെ പുതുമ നിലനിർത്താനുള്ള ഒരു മന്ത്രമാണ്, ആവശ്യമുള്ളതുമാത്രം നിർമ്മിക്കുക എന്നത്. അനാവശ്യമായ അലങ്കാരങ്ങൾ, ആർഭാടങ്ങൾ എന്നിവ ഒഴിവാക്കുക. എല്ലാം കൂടെ കുത്തിനിറയ്ക്കാതെ ആവശ്യത്തിനുള്ളതുമാത്രം വേണ്ടതുപോലെ വൃത്തിയായി ചെയ്യുക.

 

  • പ്രത്യേകിച്ച് അലങ്കാരങ്ങൾ കുത്തിനിറയ്ക്കാതെ ആർക്കിടെക്ച്ചറൽ എലമെൻറ്സ് തന്നെ വീടിനു അലങ്കാരമാക്കുന്നതാണ് പുതിയ ട്രെൻഡ്.അതായത് സ്റ്റെയർകേസ്, ജനലുകൾ തുടങ്ങി വീടിന്റെ അവശ്യ ഘടകങ്ങൾ തന്നെ അലങ്കാരങ്ങളായി മാറുന്നു.

 

  • നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ ഇപ്പോഴും വീടിനകത്തുതന്നെ കഴിയുക സാധ്യമല്ല. മഴ, വെയിൽ, മഞ്ഞു എന്നിവയെല്ലാം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാകണം വീടിന്റെ ഡിസൈൻ.
  • വീടിനുള്ളിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാകണം വീടിൻറെ ഡിസൈൻ. പോസിറ്റീവ് എനർജി ആണ് ഏതൊരു വീടിന്റെയും ട്രെൻഡ്.

 

  • കോർട്ടിയാർഡ് എപ്പോഴും വീടിനെ ചെറുപ്പമാക്കും. വീടിനുള്ളിൽവീടിനുള്ളിൽ നല്കാൻ കഴിഞ്ഞില്ലെങ്കിൽ പുറത്തു കോർട്ടിയാർഡ് നൽകി അവിടവുമായി വീടിനെ ബന്ധിപ്പിക്കാം.
Please follow and like us:
  • 352
  • 0