- April 11, 2023
- -
കിച്ചൻ കൗണ്ടർ ടോപ്പിലെ ട്രെൻഡുകളെ പറ്റി അറിയാം
അടുക്കളയിലേക്കുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല പോലെ ശ്രദ്ധകൊടുക്കണം. കാരണം നമ്മൾ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന വീട്ടിലെ ഒരു ഇടമാണ് അടുക്കള. അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമാണ് കൗണ്ടർ ടോപ്പ്. കറ പിടിക്കാനും പോറൽ വീഴാനും ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു ഇടം കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധ കൊടുത്തുവേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ. ഗ്രാനൈറ്റ്, മാർബിൾ ഇവയായിരുന്നു കൗണ്ടർടോപ്പിലെ താരങ്ങൾ. കറ പിടിക്കുന്നതിനാൽ മാർബിൾ ഔട്ട് ആയി.
നാനോവൈറ്റ് : തൂവെള്ള നിറത്തിലുള്ള നാനോവൈറ്റ് എന്നെന്നറിയപ്പെടുന്ന ആർട്ടിഫിഷ്യൽ മാർബിൾ കൊണ്ടുള്ള കൗണ്ടർ ടോപ്പ് ആണ് ഇപ്പോൾ ട്രെന്ഡാആയിക്കൊണ്ടിരിക്കുന്നത്. സോളിഡിഫൈഡ് പോളിഷ്ഡ് മാർബിൾ ആണ് ഇത്. ജി3, ജി4, ജി5 എന്നിങ്ങനെ മൂന്നു ഗ്രേയിഡിൽ ലഭ്യമാണ്. ഇതിൽ ജി5 ആണ് കൂടുതൽ ഗുണമേന്മയുള്ളത്. കാഴ്ച്ചയിൽ ഇവ കണ്ടാൽ തിരിച്ചറിയാൻ കഴിയില്ല. മുറിക്കുമ്പോൾ പൊടിഞ്ഞു പോകുന്നതാണ് ഗുണമേന്മയുള്ളത്. പൊടിയാതെ കട്ടിയായി ഇരിക്കുന്നതിന് നിലവാരം കുറവാണ്. 500 രൂപയാണ് ചതുരാശ്രയടിക്ക് വില.
കൊറിയൻ സ്റ്റോൺ : അലുമിനിയം ട്രൈ ഹൈഡ്രേറ്റും അക്രിലിക് പോളിമറു൦ കൊണ്ടാണ് കൊറിയൻ ടോപ് നിർമ്മിക്കുന്നത്. ഇതിന് പോറൽ വീഴാനുള്ള സാധ്യതയുണ്ട്. ഇതിന്റെ അരികുകളൊക്കെ വലിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ വൃത്തിയാക്കാൻ എളുപ്പമാണ്.
സീസർ സ്റ്റോൺ : എഞ്ചിനീയേർഡ് ക്വർട്സ് കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. കറ പിടിക്കില്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന ഗുണം. 1400 രൂപ മുതലാണ് ഇതിൻറെ വില.
- 320
- 0