plumbing ideas

പ്ലമ്പിങ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കാം

വീടുപണിയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പ്ലംബിങ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട നമുക്കു പണികിട്ടിയേക്കാം. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

പ്ലംബിങ് സാധനങ്ങൾ വാങ്ങുമ്പോൾ അഴകും വിലയും മാത്രം നോക്കി സാധനങ്ങൾ വാങ്ങരുത്. അതിൻറെ ഗുണമേന്മ കൂടി നോക്കണം. പൈപ്പും ഫൈറ്റിങ്ങ്സും ഒരേ ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക അല്ലെങ്കിൽ അവയുടെ അളവുകൾ വ്യത്യസ്തമായിരിക്കും.

വാഷ് ബേസിനു താഴെ ഒരു P V C പി ട്രാപ്പ് തീർച്ചയായും പിടിപ്പിക്കണം. പൈപ്പിനുള്ളിൽ കുടുങ്ങിയ മാലിന്യങ്ങളുടെ ഗന്ധം പുറത്തേക്കു വരാതിരിക്കാനും ചെറു ജീവികളുടെ ആക്രമണം തടയാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

അടുക്കള, ബാത്റൂമുകൾ, വാഷ് ബേസിനുകൾ എന്നിവിടങ്ങളിൽ പാറ്റ കടക്കാതിരിക്കാനുള്ള കോക്രോച് ട്രാപ്പുകൾ പിടിപ്പിക്കണം. ബാത്റൂമിലെ ടൈലുകൾക്കിടയിൽ മണ്ണിരകൾ വരുന്നത് സാധാരണയാണ്. ടൈൽ വിരിക്കുന്നതിലെ അപാകതകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്. ആദ്യം നിലത്തു ടൈൽ വിരിച്ചു ഭിത്തിയിലെ ടൈൽ അതിന് മുകളിൽ വരാവുന്ന രീതിയിൽ വേണം ടൈൽ വിരിക്കാൻ.

വെള്ള നിറമാണ് സാനിറ്ററി ഫിറ്റിങ്ങുകൾക്ക് അനുയോജ്യം. വൃത്തി തോന്നാനും ചെലവ് കുറയ്ക്കാനും ഇതാണ് ഉത്തമം. ബാത്റൂം പെട്ടന്ന് ഉണങ്ങാവുന്ന വിധത്തിൽ ജനാലകളോ വെന്റിലേഷനുകളോ ഉണ്ടായിരിക്കണം. സൂര്യപ്രകാശം കടന്നു വരുന്ന ബാത്റൂമുകൾ എപ്പോഴും വൃത്തിയോടെ ഇരിക്കും.

Please follow and like us:
  • 209
  • 0