bhudha statue

വീട്ടിൽ ബുദ്ധ പ്രതിമ വയ്ക്കാം – എന്തെല്ലാം ശ്രദ്ധിക്കണം

വീട് അലങ്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ബുദ്ധപ്രതിമകൾ ഉപയോഗിക്കുന്നത് ഇപ്പോൾ ട്രെൻഡാണല്ലോ. വീട്ടിൽ ശാന്തതയും പ്രസന്നതയും നിറയ്ക്കാൻ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ ബുദ്ധപ്രതിമ വയ്ക്കാൻ പ്രത്യേകം സ്ഥലങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. കൃത്യമായ സ്ഥാനത്തു വയ്ക്കുകയാണേൽ കുടുംബാംഗങ്ങൾക്ക് മാനസികാരോഗ്യവും സമാധാനവും കൈവരും എന്നാണ് വിശ്വാസം.

പ്രവേശന കവാടം

വീട്ടിലെ ഏറ്റവും പ്രധാന ഭാഗമാണ് പ്രവേശന കവാടം. ഇതിനരികിൽ അനുഗ്രഹം ചൊരിയുന്ന ബുദ്ധൻറെ പ്രതിമ വയ്ക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. എന്നാൽ പ്രതിമ നിലത്തു വയ്ക്കാതെ മൂന്നോ നാലോ അടി ഉയരത്തിൽ തന്നെ സ്ഥാപിക്കാൻ ശ്രദ്ധിക്കുക.

വടക്കു ഭാഗത്തേക്ക് തിരഞ്ഞു കിടക്കുന്ന ബുദ്ധപ്രതിമ പടിഞ്ഞാറു ദിശക്ക് അഭിമുഖമായി വയ്ക്കണം. വൃത്തിയുള്ള ടേബിളിൽ വേണം പ്രതിമ വയ്ക്കാനായിട്ട്. കുടുംബാംഗങ്ങൾക്കും വീട്ടിലേക്കു എത്തുന്ന അതിഥികൾക്കും പോസിറ്റീവ് എനർജി ഇത് കാണുന്നതിലൂടെ ലഭിക്കും എന്നാണ് വിശ്വാസം.

പൂന്തോട്ടം

വീട്ടുമുറ്റത്തു പൂന്തോട്ടമുണ്ടെങ്കിൽ അവിടെ ബുദ്ധപ്രതിമയ്ക്കുവേണ്ടി ഒരു പ്രത്യേകസ്ഥലം നീക്കിവയ്ക്കുന്നതു നല്ലതായിരിക്കും. ധ്യാനിക്കുന്ന ബുദ്ധനെയാണ് ഇവിടെ വയ്ക്കാൻ ഉത്തമം. ചപ്പുചവറുകൾ വീഴാതെ ഏറ്റവും വൃത്തിയായികിടക്കുന്ന സ്ഥലം നോക്കിവേണം പ്രതിമ സ്ഥാപിക്കാൻ. ഇവിടെ സമയം ചിലവഴിക്കുന്നതിലൂടെ മാനസിക പിരിമുറുക്കത്തിന് ആശ്വാസം ലഭിക്കുന്നു.

പഠനമുറി

പഠനമുറിയിൽ തലഭാഗം മാത്രമുള്ളതോ വിശ്രമിക്കുന്ന രൂപത്തിലുള്ളതോ ആയ ബുദ്ധപ്രതിമ വേണം സ്ഥാപിക്കാൻ. മേശയുടെ ഒരു ഭാഗത്തായി കിഴക്കിനു അഭിമുഖമായി പ്രതിമ വയ്ക്കാം.

ലോഫിങ് ബുദ്ധ

എന്നാൽ ലോഫിങ് ബുദ്ധ വയ്ക്കുന്നതും സമാധാനത്തിൻറെയും സന്തോഷത്തിൻറെയും പ്രതീകം തന്നെയാണ്. കിഴക്കിന്‌ അഭിമുഖമായി ലോഫിങ് ബുദ്ധ പ്രതിമ സ്ഥാപിക്കാം. വീടിനുള്ളിൽ പോസിറ്റീവ് എനർജിയും സന്തോഷവും നിറയ്ക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് വിശ്വാസം.

Please follow and like us:
  • 217
  • 0