furnishing trends

വീട് ഫർണീഷ് ചെയ്യുമ്പോൾ പാഴ്ചിലവുകൾ ഒഴിവാക്കാം.

വീടുപണിയിൽ നമ്മൾ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് ഇന്റീരിയർ ഫർണിഷിങ്ങിനാണ്.

വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ ഇന്റീരിയർ ഡിസൈനിനെ കുറിച്ച് ഒരു ധാരണ നമുക്ക് ഉണ്ടാകണം. അല്ലെങ്കിൽ സാമ്പത്തികമായി നമ്മൾ ടൈറ്റ് ആകും. പിന്നീട ഇന്റീരിയർ എങ്ങനേലും ചെയ്തു തീർക്കാം എന്ന രീതിയിലേക്ക് പോകും കാര്യങ്ങൾ. അങ്ങനെയാകുമ്പോൾ ഇന്റീരിയർ ചെയ്യാൻ അധികം ഗുണനിലവാരമില്ലാത്ത സാധനങ്ങൾ തിരഞ്ഞെടുക്കേണ്ടതായി വരും. അങ്ങനെ ആകുമ്പോൾ അകത്തളം പെട്ടന്ന് കേടു വരും. ഈ ഒരു അവസ്ഥ വരാതിരിക്കാന് നമ്മൾ മുന്നേ കൂട്ടി തന്നെ ഇന്റീരിയർ പ്ലാൻ ചെയ്യണം.
ഒരു കന്റെംപ്രറി വീടാണ് പണിയുന്നതെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയലുകളെല്ലാം കന്റെംപ്രറി സ്റ്റൈലിലേക്ക് വരുന്ന മെറ്റീരിയലുകൾ ആയിരിക്കണം. ഒരു ട്രേഡിറ്റിനാൽ വീടാണ് പണിയുന്നതെങ്കിൽ ആന്റിക് ആയിട്ടുള്ള മെറ്റീരിയലുകൾ വേണം ഉപയോഗിക്കാൻ. പരസ്പരം കൂട്ടി കുഴച്ചാൽ ഒട്ടും മാച്ച് അല്ലാതെ ആയി പോകും.

ഇന്ന് എല്ലാവരും മോഡേൺ ലൈഫ് ഫോള്ലോ ചെയ്യുന്നവരാണ്. അതായത് ഇപ്പോഴത്തെ ട്രെന്റിന് പിന്നാലെ ഓടുന്നവരാണ് എല്ലാവരും,അല്ലെ. അതുകൊണ്ടുതന്നെ ഇന്നത്തെ വീടിൻറെ ആയുസ് എന്ന് പറയുന്നത് കുറഞ്ഞത് 20 വർഷമാണ്. അതായത് 20 വര്ഷം കഴിയുമ്പോൾ അന്നത്തെ ട്രെൻഡിനനുസരിച്ചു ആ വീട് പൊളിച്ചു പണിയുകയോ റിനോവഷൻ നടത്തുകയോ ചെയ്യും. അതുകൊണ്ടുതന്നെ ഹൈ കോസ്റ്റ് ഇന്റീരിയർ മെറ്റീരിയലുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി.

സ്പേസ് യൂട്ടിലൈസഷൻ വളരെ പ്രധാനമാണ്. അതായത് സ്പേസിനനുസരിച്ചു ഫർണിച്ചർ പണിയുക. അല്ലെങ്കിൽ മുൾട്ടിപ്‌ർപ്പോസ് ആയി ഫർണിച്ചർ പണിയാം. അങ്ങനെ പലപല കാര്യങ്ങൾ ചെയ്‌താൽ കോസ്റ്റും കുറയ്ക്കാനായി സാധിക്കും. കൂടാതെ കൂടുതൽ ഭംഗിയുള്ളതാക്കിയെടുക്കും.

Please follow and like us:
  • 198
  • 0