- October 26, 2023
- -
വീട്ടിൽ പോസിറ്റീവ് എനർജി നിറക്കാൻ ചില വഴികൾ
മാനസികസമ്മർദ്ദം കുറയ്ക്കാൻ ധ്യാനം ഒരു നല്ല മാർഗമാണ്. അതിനായി ഒരു പ്രത്യേക ഇടം വീട്ടിൽ ഒരുക്കുന്നത് നല്ലതാണ്. കിഴക്കു ദിശയിലോ വടക്കു കിഴക്കു ദിശയിലോ ആയിരിക്കണം ധ്യാനമുറി ഒരുക്കേണ്ടത്. കിഴക്കു ദിക്ക് പോസിറ്റീവ് എനർജിയുടെ ഉറവിടമാണ്.
നെഗറ്റീവ് എനർജി അകറ്റിനിർത്തുകയും എന്നാൽ പോസിറ്റീവ് എനെർജിയെ വീടിനകത്തേക്ക് സ്വീകരിക്കുകയും ചെയ്യുന്ന വിധത്തിലായിരിക്കണം നമ്മുടെ വീടിന്റെ പ്രവേശന കവാടം സ്ഥാപിക്കാൻ. ഷൂ റാക്ക്, വേസ്റ്റ് ബാസ്കറ്റ് എന്നിവ പ്രധാന വാതിലിന് സമീപത്തായി വയ്ക്കരുത്.
വിശ്രമിക്കാനായി നമ്മൾ ഏറ്റവും കൂടുതൽ ചിലവഴിക്കുന്ന ഒരു ഏരിയ ആണ് കിടപ്പുമുറി. അതിനാൽ മനസികാരോഗ്യവുമായി കിടപ്പുമുറി വളരേറെയധികം ബന്ധപെട്ടു കിടക്കുന്നു. വടക്ക് ദിക്കിലേക്കും അതുപോലെതന്നെ പടിഞ്ഞാറേ ദിക്കിലേക്കും തലവയ്ക്കുന്ന രീതിയിൽ ആകരുത് ബെഡ് സെറ്റ് ചെയ്യുവാൻ. കൂടാതെ കിടപ്പു മുറി വല്ലാതെ തിങ്ങി നിറഞ്ഞു ഇരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അധികം ഫർണിച്ചറുകൾ ഇട്ട് മുറിയുടെ സ്ഥലം വെറുതെ കളയരുത്.
വീടിനകം ഇപ്പോഴും വൃത്തിയായി ഇരിക്കാൻ പ്രത്യേകം നമ്മൾ ശ്രദ്ധിക്കണം. അകത്തളം അലങ്കോലമായി കിടന്നാൽ നെഗറ്റീവ് എനെർജിയെ വീടിനകത്തേക്ക് സ്വീകരിക്കുന്നു. ഉപയോഗശൂന്യമായ വസ്തുക്കൾ വീടിനകത്തു സൂക്ഷിക്കേണ്ട ആവശ്യമില്ല.
വീടിനകത്തു നമ്മൾ വയ്ക്കുന്ന പെയിന്റിങ്, അതിന്റെ കാര്യത്തിലും നല്ല ശ്രദ്ധ വേണം. വാസ്തുശാസ്ത്ര പ്രകാരം ചില നിറങ്ങൾക്ക് മനോനിലയെ സ്വാധീനിക്കാൻ കഴിയും. നീല,പച്ച എന്നീ നിറങ്ങളുടെ വ്യത്യസ്ത ഷെയ്ഡുകൾ സമാധാനം പ്രധാനം ചെയ്യുന്നവയാണ്. ചുവപ്പ്, ഓറഞ്ച് പോലുള്ള നിറങ്ങൾ ഊർജം നിറയ്ക്കുന്നവയാണ്.
- 221
- 0