- August 2, 2023
- -
വീട് പണി കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കാം
വീടുപണി എൽപിക്കുന്നതിന് പ്രധാനമായും മൂന്നു തരം കോൺട്രാക്ടുകളാണ് ഉള്ളത്. ഫുൾ കോൺട്രാക്ടും ലേബർ കോൺട്രാക്ടും സിമെന്റും മണലും ഒഴികെ ബാക്കി മുഴുവൻ കോൺട്രാക്ട് നൽകുന്ന രീതിയും. ഫുൾ കോൺട്രാക്ടിന് സ്ക്വയർ ഫീറ്റിന് 1500– 2000 രൂപ വരെ ചെലവു വരും. ഫിനിഷിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾക്കനുസരിച്ച് ചെലവിൽ വ്യത്യാസം വരാം. എന്നാൽ ലേബർ കോൺട്രാക്ടിന് സ്ക്വയർഫീറ്റിന് 250 – 300 രൂപ വരെയേ ചെലവു വരുന്നുള്ളൂ. എന്നാൽ മൂന്നാമത്തെ കോൺട്രാക്ടിന് സ്ക്വയർ ഫീറ്റിന് 1300– 1500 രൂപ വരെ ചെലവു വരും.
ഫുൾ കോൺട്രാക്ടിൽ വീട്ടുടമസ്ഥന് അധികം തലവേദനായില്ല. സാധനങ്ങൾ എടുക്കുന്നതെല്ലാം കോൺട്രാക്ടർ ആണ്. ലേബർ കോൺട്രാക്ട് ആണെങ്കിൽ നിർമ്മാണ സാമഗ്രികൾ എല്ലാം വീട്ടുകാർ തന്നെ വാങ്ങി നൽകണം. മാത്രമല്ല കൃത്യമായ മേൽനോട്ടവും വേണം. ഇതിനു സമയമില്ലാത്തവർക്ക് ഫുൾ കോണ്ട്രക്ട തന്നെയാണ് ഉചിതം. ഫുൾ കോൺട്രാക്ട് കൊടുത്താലും ഉടമസ്ഥന്റെ ഒരു കണ്ണ് അവിടെ ഉണ്ടാകണം. അല്ലാത്തപക്ഷം വീടിന് ബലക്ഷയമുൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാകാം.
സാമഗ്രികൾ ഉൾപ്പെടെ കോൺട്രാക്ട് നൽകുന്നതിലും രണ്ടു രീതികളുണ്ട്. സ്‌ക്വയർ ഫീറ്റിന് ഇത്ര രൂപ എന്ന കണക്കിൽ ഓരോ നിർമ്മാണവും പൂർത്തിയാക്കുമ്പോൾ അളവെടുത്ത ശേഷം സ്‌ക്വയർ മീറ്ററിനോ ഗാന അടിക്കോ ഇത്ര രൂപ എന്ന നിരക്കിലോ നൽകാം. ലേബർ കോൺട്രാക്ടിൽ ഓരോ നിർമ്മാണവും അളന്നു ശേഷമാണ് പണം നൽകുക. പണിക്കർ മികച്ചതാണോ എന്നാണ് ഇവിടെ ഉറപ്പു വരുത്തേണ്ടത്. വിശ്വസ്തരായ നാടൻ പണിക്കർ പരിചയത്തിൽ ഉണ്ടെങ്കിൽ അവർക്ക് പണി കൊടുക്കുന്നതായിരിക്കും നല്ലത്.
- 318
- 0