Kerala contemporary modern home design

വീടുപണി ചെലവ് കുറയ്ക്കാൻ 10 വഴികൾ

കെട്ടിട നിർമ്മാണച്ചിലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന കാലമാണ്. വീട് സ്വപ്നം കാണുന്ന സാധാരണക്കാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. വീടുപണിയിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

പാർട്ടീഷൻ വാളുകൾ പരമാവധി ഒഴിവാക്കുക.

ഹാളും ഡൈനിങ്ങ് ഏരിയ തമ്മിൽ പാർട്ടീഷൻ ചെയ്യുമ്പോൾ ബ്രിക്ക് വോൾ ഒഴിവാക്കി കബോർഡുകൾ കൊണ്ട് പാർട്ടീഷൻ ചെയ്യാം.

കോൺക്രീറ്റ് ബീമുകൾ ഒഴിവാക്കാം.

ബീമുകൾ ഒഴിവാക്കുന്നതുവഴി സ്റ്റീൽ, കോൺക്രീറ്റിനുള്ള സിമെൻറ് എന്നിവ ലാഭിക്കാം.

തടി മാത്രം ഉപയോഗിക്കുള്ളു എന്ന വാശി വേണ്ട.

തടിയുടെ ഉപയോഗം കുറച്ചു പകരം സ്റ്റൈൻലെസ്സ്റ്റീൽ ഡോർ, സ്‌ക്വയർ ട്യൂബിന്റെ പാർട്ടീഷനുകൾ തുടങ്ങിയ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതുവഴി ചെലവ് ഒരുപാട് കുറയ്ക്കാൻ സാധിക്കും.

കോൺക്രീറ്റ് സ്ട്രക്ച്ചറുകൾ ഒഴിവാക്കാം

കോൺക്രീറ്റ് സ്ട്രക്ച്ചറുകൾ ഒഴിവാക്കി പകരം സ്‌ക്വയർ ട്യൂബിന്റെ ഫ്രെയിം തയ്യാറാക്കി പഴയ ഓടുകൾ റീ യൂസ് ചെയ്ത് ഉപയോഗിക്കാം. ഇത് ഇക്കോ ഫ്രൻഡ്‌ലിയും ചൂട് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ചിലവിനെ ഗണ്യമായി കുറയ്ക്കാനും സഹായിക്കും.

എലിവേഷൻ

മറ്റുള്ളവരെ കാണിക്കാനായി എലിവിഷനുവേണ്ടി ഒരുപാട് പണം ചിലവാക്കുന്ന പരിപാടി വേണ്ടാന്ന് വയ്ക്കുക. നല്ല ഒരു പ്ലാനോട് കൂടി ചെയ്‌താൽ എലിവഷനുവേണ്ടി പ്രത്യേകം പണം ചിലവാക്കുന്നത് ഒഴിവാക്കാൻ സാധിക്കും.

ഇന്റീരിയർ ശ്രദ്ധിക്കാം

ഇന്റീരിയർ ചെയ്യുമ്പോൾ ആവശ്യത്തിനുമാത്രം ഇന്റീരിയർ ചെയ്യുക.അല്ലാതെ വീടിനു ഭംഗി കൂട്ടാൻ വേണ്ടി ഇന്റീരിയർ ചെയ്യുന്നത് ഒഴിവാക്കുക.

വലിയ കിച്ചൻ ഒഴിവാക്കാം

കിച്ചൻ വലുതാകുന്നതിനനുസരിച്ചു അവിടെ ചെയ്യുന്ന പണികളുടെ ചിലവും കൂടും. ചെറിയ കിച്ചൻ ആണേൽ അവിടത്തെ കബോർഡുകൾക്ക് അധികം പൈസ ചിലവില്ലാതെ ചെയ്യാനാകും. അതുപ്പോലെ കബോർഡുകൾക്കു നമുക്ക് പ്ലൈവുഡ്, മുൾട്ടിവുഡ്, എസിപി, തുടങ്ങിയ മെറ്റീരിയലുകൾ ഉപയോഗിക്കാം.

പെയിന്റിങ്

വീടിനു പെയിന്റ് അടിക്കുമ്പോൾ കഴിയാവുന്നതും ഒരേ കളർ തന്നെ അടിക്കാൻ നോക്കാം. പല കളർ പെയിന്റ് വാങ്ങാതെ ഒരു കളറിൽ തന്നെ ഒതുക്കാൻ ശ്രമിക്കുക. പിന്നെ വേണമെങ്കിൽ ഹൈലൈറ് ചെയ്യാനായി വേറൊരു കളറും കൂടി വാങ്ങിക്കാം.

ടൈൽ സെലക്ട് ചെയ്യാം

ഒരു വീടിനെ ഭംഗിയാക്കാൻ വില കൂടിയ ടൈലിനെ സാധിക്കുള്ളു എന്ന തോന്നൽ വേണ്ട. വില കുറവിന്റെ ടൈൽ ഇട്ടാലും വീട് ഭംഗിയായിത്തന്നെ ഇരിക്കും. കൂടിയ വിലയിൽ കിട്ടുന്ന അതേ ഡിസൈനിലുള്ള വില കുറഞ്ഞ ടൈലുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ലാൻഡ്‌ സ്‌കേപ്പിങ്

ഇന്ന് വീടിന് ഇന്റർലോക്ക് ടൈൽ ഇടുന്നതു ഒരു സ്റ്റാറ്റസ് ആയി മാറിയിരിക്കുകയാണ്. അത് എടുത്തുകളയേണ്ട സമയം ആയി കഴിക്കുഞ്ഞു. പകരം പാസ്സേജുകളിലോ, വാക്ക്വെയിലോ, വണ്ടികളുടെ പാത്ത് വെയിലോ മാത്രമായി ഇന്റർലോക്ക് ചെയ്ത് ബാക്കി സ്ഥലങ്ങളിൽ ഗ്രാസ്സ് പിടിപ്പിച്ചാൽ വളരെയധികം ചെലവ് കുറയ്ക്കാൻ സാധിക്കും.

Please follow and like us:
  • 381
  • 0