vertical garden

വെർട്ടിക്കൽ ഗാർഡൻ വീടിന്റെ ഭംഗി കൂട്ടുന്നു.

ഇന്ന് നമ്മൾ വീട് പച്ചപ്പിനു കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പണിയുന്നത്. അങ്ങനെയാണ് വെർട്ടിക്കൽ ഗാർഡിനൊരു താരമായി തീർന്നത്. സ്ഥലം ഒട്ടും കളയാതെ വീടിനുള്ളിൽ പച്ചപ്പാക്കാനുള്ള നല്ലൊരു ഐഡിയ ആണ് ഇത്. വെർട്ടിക്കൽ ആയുള്ള പ്രതലത്തിൽ ചെടികൾ ക്രമീകരിക്കുന്നതിനെ നമുക്ക് വെർട്ടിക്കൽ ഗാർഡൻ എന്ന് വിളിക്കാം. ഇത് നമുക്ക് വീടിനകത്തും പുറത്തും ക്രമീകരിക്കാം നല്ല സൂര്യപ്രകാശം കിട്ടാവുന്ന രീതിയിൽ ക്രമീകരിക്കണമെന്നു മാത്രം. തു പരിചരിക്കാനും എളുപ്പമാണ്. ആവശ്യത്തിന് വളവും കൃത്യ സമയത്തുള്ള നനയും ഉണ്ടെങ്കിൽ നല്ലൊരു വെർട്ടിക്കൽ ഗാർഡൻ നമുക്ക് സ്വന്തമാക്കാം.

രണ്ടിടങ്ങളോ മുറികളോ തമ്മിലുള്ള പാർട്ടീഷൻ ആയും വെർട്ടിക്കൽ ഗാർഡൻ നൽകാം. പലതരത്തിലും ആകൃതിയിലുമുള്ള ഫ്രെയിമുകൾ പലതരം സാമഗ്രികൾകൊണ്ടും നിർമിക്കാം. ഫ്രെയിമിന്റെ ഉയരവും ഉറപ്പും ശ്രദ്ധിക്കണം.

vertical garden

പരിചരണം

വെർട്ടിക്കൽ ഗാർഡൻ പരിചരിക്കാൻ പ്രയാസമാണെന്ന് ആദ്യകാലത്തു പൊതുവെ പരാതിയുണ്ടായിരുന്നു. എന്നാൽ പരിചരണം വലിയ ബുദ്ധിമുട്ടില്ല എന്നതാണ് സത്യം. വെർട്ടിക്കൽ ഗാർഡൻ വർധിച്ചു വരുന്ന കാര്യം ഇതുതന്നെയാണ്.
നല്ല ഒരു വെർട്ടിക്കൽ ഗാർഡൻ ഉണ്ടാക്കാനായി വേണ്ടത് ആവശ്യത്തിന് വളവും നനയുമാണ്. അങ്ങനെയെങ്കിൽ ആരോഗ്യമുള്ള ചെടിലഭിക്കും. പ്രൂണിംഗും യഥാസമയം ചെയ്യണം. ഉണങ്ങിയ ഇലകൾ കളകൾ എന്നിവ നീക്കം ചെയ്യണം . വെള്ളം ശരിയായി വാർന്നു പോകാനുള്ള സൗകര്യം ചെയ്യണം. സൂര്യപ്രകാശം വേണം എന്നുള്ളത് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. ആറ് എട്ടു മാസങ്ങൾക്കു ശേഷം റീ പോട്ടിങ് ചെയ്യണം. അപ്പോൾ വളത്തിനായി ഗാർഡൻ മിക്സ്ചർ ചേർക്കുകയും ചെയ്യാം.

Please follow and like us:
  • 1270
  • 0