house construction agreement

വീട് കോൺട്രാക്ട് കൊടുക്കുമ്പോൾ കരാർ ഒപ്പിടാൻ മറക്കരുത്.

നമ്മൾ വീടുപണിയാൻ ഉദ്ദേശിക്കുമ്പോൾ നമ്മളുടെ മനസ്സിൽ തേക്കിന്റെ വാതിലുകളും മറ്റുമായിരിക്കും എന്നാൽ എല്ലാം കഴിഞ്ഞു വീട്ടിൽ കേറുമ്പോളാണ് മനസിലാക്കുന്നത് വുഡ് നമ്മൾ ഉദ്ദേശിച്ചതല്ല എന്നുള്ളത്. അപ്പോൾ ഇങ്ങനെ ഉള്ള കുറച്ചിലുകളും മറ്റും ഇല്ലാതിരിക്കാൻ നമ്മൾ കോൺട്രാക്ടർ ആയോ അതുമായി ബന്ധപെട്ടവരുമായോ കരാറിൽ ഏർപ്പെടേണ്ടത് അത്യാവശ്യമാണ്.
വീടുടമ കോൺട്രാക്ടർ അതോടൊപ്പം വീടിന്റെ നിർമാണ മേൽനോട്ടം വഹിക്കുന്ന ആർക്കിടെക്ട എന്നിവർ ചേർന്ന് കരാർ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലതു.സാക്ഷികളായി രണ്ടു പേർ ഒപ്പിടണം. കരാറിൽ കക്ഷികളുടെ തിരിച്ചറിയൽ രേഖയിലെ മേൽവിലാസവും നമ്പറും രേഖപ്പെടുത്തണം. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് അനുസരിച്ചുള്ള മുദ്രപത്രത്തിൽ വേണം കരാർ എഴുതേണ്ടത്. കരാറിന്റെ താഴെയായി എല്ലാ പേജിലും കക്ഷികൾ പേര് എഴുതി ഒപ്പിടണം.
വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ റവന്യൂ വിവരങ്ങളും കരാറിൽ വക്തമായി എഴുതണം. ഓരോ ഘട്ടത്തിൽ കൊടുക്കുന്ന ചെക്കിന്റെ വിവരങ്ങൾ കരാറിൽ ചേർക്കുന്നതും നല്ലതാണ്. സാധരണയായി മൊത്തം തുകയും അഡ്വാൻസ് തുകയും മാത്രമെ കരാറിൽ കാണിക്കാറുള്ളു.
അനുമതിക്കായി നൽകുന്ന ബിൽഡിംഗ് പ്ലാൻ കൂടി കരാറിന്റെ ഭാഗമായി ചേർക്കണം. മാറ്റങ്ങൾ വരുത്തുമ്പോൾ അതിനു ഉടമയുടെ അനുമതി ചോദിച്ചുകൊണ്ടുള്ളതും അതിനു വരുന്ന ചിലവുകളെ എല്ലാം പറ്റിയും കരാറിൽ രേഖപ്പെടുത്തണം.
home-construction-agrteement
നിർമ്മാണകാലാവതി കരാറിൽ കൃത്യമായി പറന്നിരിക്കണം. ഇത് എന്തേലും വീഴ്ച്ച വരുത്തിയാലുള്ള നഷ്ടപരിഹാര തുകയും കരാറിൽ പറഞ്ഞിരിക്കണം. വീട് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വിശദ വിവരങ്ങൾ കരാറിൽ രേഖപ്പെടുത്തണം. ഏതു കമ്പനിയുടെ സാധനങ്ങൾ അവയുടെ നിറം, ഗ്രേഡ്, വില, അളവ്, എന്നീ വിവരങ്ങളും വിശദമായിത്തന്നെ കരാറിൽ രേഖപ്പെടുത്തണം.

ഇങ്ങനെ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് കരാർ എഴുതിയാൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യത വളരെയധികം കുറയും.

Please follow and like us:
  • 833
  • 0