studyroom ideas

വീട് നിർമ്മിക്കുമ്പോൾ വാസ്തു പ്രകാരം കുട്ടികളുടെ പഠന മുറി എങ്ങനെ ഒരുക്കാം എന്ന് നോക്കാം.

കുട്ടികളുടെ പഠനമുറിയിൽ വാസ്തുവിനുള്ള പങ്കെന്താണെന്ന് നോക്കാം. മൊത്തത്തിൽ പോസിറ്റീവ് എനർജി നിറഞ്ഞതായിരിക്കണം കുട്ടികളുടെ പഠനമുറി. പഠനമുറി പടിഞ്ഞാറോ, കിഴക്കോ, വടക്കോ ആകാം. കോൺ ദിക്കുകൾ ഒഴിവാക്കണം. കിഴക്കോട്ടോ പടിഞ്ഞാട്ടു മുഖമായ വീടുകൾക്ക് തെക്കോ പടിഞ്ഞാറോ വടക്കോ പഠനമുറിക്കായി തിരഞ്ഞെടുക്കാവുന്നതാണ്. തെക്കോ വടക്കോ മുഖമുള്ള വീടുകളിൽ തെക്കു കിഴക്കേ മൂലയിൽ പഠനമുറിക്കായി തിരഞ്ഞെടുക്കാവുന്നതാണ്.

ഒരിക്കലും വടക്കുപടിഞ്ഞാറ് തെക്കുപടിഞ്ഞാറ് ഭഗത്തു പഠനമുറി ക്രമീകരിക്കരുത്. ഭൂമിയുടെ ഭ്രമണം ചെരിവ് എന്നിവ അനുസരിച്ചു തെക്കുപടിഞ്ഞാറ് ഭഗത് ഉച്ചക് ശേഷം വളരെ ചൂട് കൂടുതലായിരിക്കും. വടക്കുപടിഞ്ഞാറു ഭാഗത്തു ഈ സമയത്തു പ്രകാശം കുറവായിരിക്കും. അതുകൊണ്ടാണ് ഈ രണ്ടു ഭാഗവും പാദനമുറിക്കു യോചിച്ചതല്ല എന്ന് പറയുന്നത്.

അതുപോലെ ശ്രേധിക്കേണ്ട ഒന്നാണ് പഠിക്കാനിരിക്കുന്ന സ്ഥാനം. കിഴക്കോ വടക്കോ അഭിമുഖമായി പഠിക്കാനിരിക്കുന്നതാണ് ഉത്തമം. വലിയ ഭിത്തിക്കോ ജനലിനോ അഭിമുഖമായി ഇരിക്കാവുന്ന രീതിയിൽ ക്രമീകരിക്കരുത് എന്നുമാണ് വാസ്തു പ്രകാരം പറയുന്നത്. പഠനമുറിയിലെ വെളിച്ചം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.

Please follow and like us:
  • 713
  • 0