- January 20, 2022
- -
വീട്ടിൽ ഐശ്വര്യം നിറക്കണോ?? പരിഹാരമുണ്ട്.
വാസ്തു വിശ്വാസമനുസരിച്ചു ചില വസ്തുക്കൾ വീട്ടിൽ വക്കുന്നത് നെഗറ്റീവ് എനെർജിയെ പുറംതള്ളി പോസിറ്റീവ് എനെർജിയെ വീടിനുള്ളിലേക്ക് കടത്താൻ ശ്രമിക്കും. അത്തരത്തിൽ വീടുകളിൽ സൂക്ഷിക്കുന്ന ഒന്നാണ് കാമധേനു വിഗ്രഹം.
പൗരാണിക വിശ്വാസമനുസരിച്ചു സരസ്വതി, ദുർഗ, ലക്ഷ്മി എന്നിവരുടെ ശക്തി കാമധേനുവിൽ സമ്മേളിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ഇത് വീട്ടിലോ ജോലിസ്ഥലത്തോ വക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹ സാഫല്യത്തിനും സൗഭാഗ്യത്തിനും ഉത്തമമാണ് എന്നാണ് വിശ്വാസം. വടക്കു ദിശയിലോ കിഴക്കു ദിശയിലോ ആണ് ഇത് സ്ഥാപിക്കേണ്ടത്. വീട്ടിലെ പൂജാമുറിയിൽ സ്ഥാപിക്കുന്നതും നല്ലതാണ്.
വീടിന്റെ ഉമ്മറത്തോടു ചേർന്ന് ഗോശാലയുള്ളത് ഐശ്വര്യത്തിൻറെ ലക്ഷണമാണ്. ചെമ്പ് വെങ്കലം സെറാമിക് എന്നിവയിലും മണ്ണിലും തീർത്ത വിഗ്രഹങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏതു വാങ്ങിയാലും വസ്തുവനുസരിച്ചു കാമധേനു വിഗ്രഹത്തിനു സ്ഥാനം നൽകണം.
- 752
- 0