- January 19, 2022
- -
കേരളത്തിൽ ട്രെൻഡായി ഓക്‌സൈഡ് ഫ്ലോറിങ്
ഓക്സൈഡുകൾ വീണ്ടും കടന്നു വന്നിരിക്കുകയാണ്. ടൈൽസും ഗ്രാനൈറ്റും വന്നതോടെ നമ്മളെല്ലാം ഓക്സൈഡുകളെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും ഓക്സൈഡുകൾ നമ്മുടെ വീടുകളിലേക്ക് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പഴയതിൽ നിന്നും വ്യത്യസ്ഥമായി കെമിക്കലുകൾ ചേർത്ത് വിദേശത്തും നിന്നാണ് ഇപ്പോൾ എത്തുന്നത്.
ആദ്യമൊക്കെ നമുക്ക് ആകെ രണ്ടു നിറത്തിലുള്ള ഓക്സൈഡുകളെ ലഭ്യമായിരുന്നുള്ളു. കറുപ്പും ചുവപ്പും. എന്നാൽ ഇന്ന് നമുക്ക് പലനിറത്തിലുള്ളത് ലഭ്യമാണ്. ചുവപ്പിൽ മാത്രം ഒമ്പതോളം വ്യത്യസ്ത നിറങ്ങൾ ലഭ്യമാണ്. ഓരോ ഓക്സൈഡും ഓരോ നമ്പറിൽ ആണ് അറിയപ്പെടുന്നത്. 110 – പച്ച , 130 – ചുവപ്പ്, എന്നിങ്ങനെയാണ് ഓരോനിരത്തിലുമുള്ള ഓക്സൈഡുകൾ അറിയപ്പെടുന്നത്.
നല്ല തിളക്കമാണ് ഇപ്പോഴത്തെ ഓക്സൈഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. അതുമാത്രമല്ല നല്ല മിനുസമാണ്. ഇതും എടുത്തു പറയേണ്ട ഒന്നാണ്. ഇതിന്റെ മിനുസം പെട്ടന്ന് പോകുകയോ പെട്ടന്ന് പൊട്ടലുകൾ ഉണ്ടാവുകയോ ചെയ്യുന്നില്ല എന്നുള്ളതും ഇതിൻറെ പ്രത്യേകതയാണ്. ഡിറ്റർജന്റ് ഉപയോഗിച്ചു ഓക്സൈഡ് ചെയ്ത തറ കഴുകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ തറയുടെ തിളക്കം നഷ്ടപ്പെടാൻ കാരണമായേക്കാം.
- 1125
- 0