kerala house bedroom ideas

വീട്ടിലെ കിടപ്പുമുറിയുടെ കാര്യത്തിൽ വിട്ടു വീഴ്ച്ച ചെയ്യരുത്.

നമ്മുടെ കിടപ്പുമുറിയുടെ എണ്ണം എത്ര എന്നതിലല്ല, ഉള്ള മുറികൾ എങ്ങനെ വൃത്തിയായി സുന്ദരമായി ഉപയോഗിക്കാം എന്നതിലാണ് കാര്യം.
വീട്ടിലെ പ്രധാന മുറിയാണ് മാസ്റ്റർ ബെഡ്റൂം. കിടപ്പുമുറിയുടെ വലുപ്പം അനുസരിച്ചാകണം അവിടെ എന്തെല്ലാം സൗകര്യങ്ങൾ വേണം എന്ന് തീരുമാനിക്കാൻ. തെക്കു പടിഞ്ഞാറു മൂല അതായത് കഞ്ഞി മൂലയാണ് പ്രധാന മുറിക്ക് ഏറ്റവും അനുയോച്യമായ സ്ഥാനം. തെക്കോട്ടോ കിഴക്കോട്ടോ തല വെക്കാവുന്ന രീതിയിൽ വേണം കട്ടിൽ ഇടനായിട്ട്. ഇരുണ്ട നിറങ്ങൾ കിടപ്പുമുറിക്കായി തിരഞ്ഞെടുക്കരുത്.
മാസ്റ്റർ ബെഡ്റൂം ആയതിനാൽ കുറച്ചൊന്നു പ്രൗഢമാക്കാൻ ഫോൾസ് സീലിംഗ് ചെയ്യാം. ലൈറ്റിംഗ് കണ്ണിലടിക്കാത്ത രീതിയിൽ വേണം സെറ്റ് ചെയ്യാൻ. കർട്ടൻ ഇടുമ്പോൾ കനം കുറഞ്ഞതും കൂടിയതുമായ രണ്ടു ലയറിൽ ഇടാം. വെളിച്ചം കൂടുതൽ കടക്കാനായിട്ട് ബ്ലൈൻഡ്സ് ആണ് കൂടുതൽ നല്ലത്. കട്ടിലിന്റെ പിൻവശത്തു ഭിത്തിയിൽ വ്യത്യസ്ഥ നിറമോ വോൾപേപ്പറോ ഹെഡ്ബോഡോ കൊടുത്തു ഭംഗിയാക്കാം.

കിഡ്സ് ബെഡ്റൂമിൽ നിറം കൊടുക്കുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങൾ കണക്കിലെടുത്തു വേണം കൊടുക്കാൻ. വലിപ്പം ഒട്ടും കുറഞ്ഞു പോകാതിരിക്കാൻ നോക്കണം. നിറം മാത്രമല്ല ലൈറ്റിങ്ങും വാതിലും എല്ലാം സെറ്റ് ചെയ്യുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങൾ പരിഗണിച്ച വേണം ചെയ്യാൻ.

പ്രായമായവർക്ക് കിടപ്പുമുറി ഒരുക്കുമ്പോൾ പ്രേത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവർക്കുള്ള മുറി ഗ്രൗണ്ട് ഫ്ലോറിൽ തന്നെ തിരഞ്ഞെടുക്കണം. വെളിച്ചം നല്ലപോലെ കടക്കണം എന്നാൽ വെയിൽ അടിക്കാതെ നോക്കുകയും വേണം. സ്വിച്ചുകളെല്ലാം കട്ടിലിൽ കിടന്നുകൊണ്ട് തന്നെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാകണം. ഈ മുറിയിൽ രണ്ടു കട്ടിൽ ഇടാനുള്ള സൗകര്യം ഒരുക്കുന്നത് നല്ലതായിരിക്കും. കിടപ്പിലായവർ ആണ് ഉള്ളതെങ്കിൽ ഒരു ഹോം നഴ്സിനെ വെക്കേണ്ടി വന്നാൽ അവർക്ക് കിടക്കാനുള്ള സൗകര്യം ആ റൂമിൽ ഉണ്ടാകണം.

Please follow and like us:
  • 626
  • 0