- January 11, 2022
- -
വാസ്തുപരമായി വീടിന്റെ പ്രധാന വാതിൽ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിനുള്ളിലേക്ക് ഊർജം കടന്നെത്തുന്ന പ്രധാന മാർഗമാണ് വാതിൽ. അതുകൊണ്ട് വാതിൽ സ്ഥാപിക്കുമ്പോൾ വാസ്തുപരമായി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വീടിന്റെ പ്രധാന വാതിൽ തെക്കുഭാഗത്തേക്കോ പടിഞ്ഞാറുഭാഗത്തേക്കോ സ്ഥാപിക്കുന്നത് വാസ്തുപരമായി ഉചിതമല്ല. ഈ ദിക്കിലേക്ക് വാതിൽ വച്ചാൽ പ്രതികൂല ഊർജം വീടിനുള്ളിലേക്ക് കടന്നെത്തും എന്നാണ് വിശ്വാസം. കലഹങ്ങളും നിർഭാഗ്യങ്ങളും വീടിനുള്ളിലേക്ക് കടന്നെത്താൻ ഇത് കാരണമാകും. ഇനി ഈ ഭാഗത്തേക്ക് വാതിൽ വന്നിട്ടുണ്ടെങ്കിൽ പുഷ്യരാഗം പവിഴം പോലെയുള്ള ചില ലോഹങ്ങളും രക്ത്നങ്ങളും വിദഗ്ധരുടേ നിർദ്ദേശ പ്രകാരം വാതിലിൽ സ്ഥാപിക്കാവുന്നതാണ്.
കിഴക്കു വശത്തേക്കാണ് വാതിൽ വരുന്നതെങ്കിൽ മരം കൊണ്ട് തീർത്ത വാതിൽ ആണ് ഉചിതം.എന്നാൽ തെക്കു വശത്തേക്കാണ് ദർശനം എങ്കിൽ താടിയും ലോഹവും കൊണ്ട് നിർമിച്ച വാതിൽ ആണ് നല്ലത്.
പ്രധാന വാതിലിനു ഏഴടി ഉയരവും മൂന്നടി വീതിയും വേണമെന്നാണ് കണക്ക്. വലിയ വാതിലുകൾ വീടിനകത്തേക്ക് കൂടുതൽ ഊർജം കടക്കാൻ സഹായിക്കും. വീടിനുള്ളിലെ മറ്റു വാതിലുകൾക്കു പ്രധാന വാതിലിൻറെ അത്രേം ഉയരം പാടുള്ളതല്ല. വാസ്തു പ്രകാരം പ്രധാന വാതിലിനു സമീപം ചെരുപ്പ് സ്റ്റാൻഡ് വക്കുന്നത് ശരിയല്ല. എന്നാൽ എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒരു കാഴ്ചയാണിത്. ഇത് വാസ്തുപരമായി ശരിയല്ല. അതുപോലെതന്നെ വേസ്റ്റ് കൂട്ടായോ കേടായ ഫർണിച്ചറോ വാതിലിനു അടുത്ത് വെക്കരുത്. വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന് പടവുകൾ ഉണ്ടെങ്കിൽ അത് ഒറ്റ സംഖ്യയാകാൻ ശ്രദ്ധിക്കുക.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചുവേണം വാസ്തുപരമായി വാതിൽ സ്ഥാപിക്കാനായിട്ട്.
- 1430
- 0