kerala-indoor-plants-ideas

ഈ ചെടികൾ വീട്ടിൽ ഒഴിവാക്കണം.

വീടിനകത്തും പുറത്തും ചെടികൾ വെക്കുമ്പോൾ വാസ്തുനോക്കി വച്ചാൽ അത് വീടിനകത്തു സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരും എന്നാണ് വിശ്വാസം.
വാസ്തു പ്രകാരം വീടിനകത്തും പുറത്തും വെക്കാവുന്ന ചെടികൾ ഏതെല്ലാമാണെന്നു നോക്കാം.

വീടിനകത്തു വയ്ക്കാവുന്ന ചെടികൾ

ലക്കി ബാംബു :- ഭാഗ്യം, ഐശ്വര്യം, പോസിറ്റീവ് എനർജി എന്നിവ പ്രധാനം ചെയ്യുന്നു.
തുളസി :- അന്തരീക്ഷ വായു ശുദ്ധീകരിക്കുന്നു. വീടിനകത്തു പോസിറ്റീവ് എനർജി നൽകുന്നു. വടക്കു കിഴക്കു ദിശയിൽ നേടുന്നതാണ് ഉത്തമം.
മണിയായി പ്ലാൻറ് :- ധനം, ഐശ്വര്യം എന്നിവ വർധിക്കാൻ ഉത്തമം. തെക്കു കിഴക്കു ദിശയിൽ വെക്കുന്നതാണ് ഉത്തമം.
പീസ് ലില്ലി :- ഇത് പേര് പോലെതന്നെ വീട്ടിൽ സമാധാനം സൃഷ്ടിക്കാൻ നല്ലതാണു. കിടപ്പുമുറിയിൽ വക്കുന്നത് നല്ലതാക്കും.
സ്നേക് പ്ലാന്റ്:- പാമ്പിൻറെ രൂപത്തോടെ സാമ്യമുള്ളതിനാൽ ഇതിനു ഈ പേര് വന്നത്. ഇത് അന്തരീക്ഷത്തിലുള്ള വിഷാംശത്തെ വലിച്ചെടുക്കുന്നു. തെക്കു കിഴക്കു ഭാഗത്തു വക്കുന്നത് നല്ലതായിരിക്കും.

വീടിനകത്തു ഒഴിവാക്കേണ്ട ചെടികൾ

ബോൺസായി :- കാലങ്ങളോളം നിലനിൽക്കുമെങ്കിലും അശുഭ ലക്ഷണം. ദൗർഭാഗ്യം ആകർഷിക്കുന്നു.
മുൾ ചെടികൾ :- ഇതും വീടിനകത്തു വക്കുന്നത് അശുഭ ലക്ഷണത്തെ സൂചിപ്പിക്കുന്നു. ഇനി മുൾ ചെടി ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ അതിനോട് ചേർന്ന് തുളസി വച്ചാൽ ദോഷം മാറും.
ഭിത്തിയിൽ പടരുന്ന ചെടികൾ :- ഇവ ഭിത്തിയിൽ വിള്ളലുകൾ ഉണ്ടാകുന്നതിനു പുറമെ നെഗറ്റീവ് എനർജിയെ വീടിനകത്തേക്ക് കൊണ്ടുവരുന്നു.
ഉണങ്ങിയതും വാടിയതുമായ ചെടികൾ വീടിനകത്തു വാക്കുന്നതും ഒഴിവാക്കുക. ഉണങ്ങിയ ഇലകൾ എല്ലാദിവസവും എടുത്തു മാറ്റണം.

Please follow and like us:
  • 871
  • 0