- February 25, 2022
- -
സന്തോഷത്തോടെ ഇനി കൈ കഴുകാം.
ഭംഗിയും മികവും ഒത്തിണങ്ങിയ വാഷ്ബേസണുകളാണ് ഇന്നത്തെ താരങ്ങൾ.
ഏതു നിറത്തിലുള്ള വാഷ്ബേസണുകൾ കിട്ടുമെങ്കിലും വെള്ള നിറത്തിനോടാണ് എല്ലാവർക്കും താല്പര്യം. ടേബിൾ ടോപ്, പെഡസ്റ്റൽ ഇന്റർഗ്രേറ്റഡ് തുടങ്ങി പല മോഡലുകൾ ഉള്ളതിൽ ടേബിൾ ടോപ്പിനോടാണ് എല്ലാവർക്കും ഇഷ്ടം കൂടുതൽ. കൗണ്ടർ ടോപിനു മുകളിൽ വയ്ക്കുന്ന ഇനത്തിലുള്ളതാണ് ടേബിൾ ടോപ് മോഡൽ. ഗ്രാനൈറ്റ്, തടി, കോൺക്രീറ്റ് തുടങ്ങിയവയുടെ സ്ലാബിനു മുകളിൽ വാഷ്ബേസിൻ പിടിപ്പിക്കുകയാണ് പൊതുവെ ചെയ്യുന്നത്. ആവശ്യമെങ്കിൽ കൗണ്ടർ ടോപിനു അടിയിലുള്ള സ്ഥലത്തു കാബിനറ്റ് നൽകി സ്റ്റോറേജ് സ്പേസ് ഒരുക്കുകയും ചെയ്യാം.
കുറഞ്ഞത് 15 cm എങ്കിലും കുഴിവുണ്ടായിരിക്കണം എന്നതാണ് വാഷ്ബേസിൻ തിരഞ്ഞെടുക്കുമ്പോൾ ശ്രേധിക്കേണ്ട പ്രധാന കാര്യം. അല്ലെങ്കിൽ വെള്ളം പുറത്തേക്കു തിരിക്കാനുള്ള സാധ്യത കൂടും. വെള്ളം താഴേക്ക് പോകുന്ന ഡ്രെയിൻ ക്യാപ് സ്റ്റെയിൻ ലെസ് സ്റ്റീലിന്റേതുതന്നെ വാങ്ങാനും ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇത് പെട്ടന്ന് തുരുമ്പിക്കാൻ സാധ്യതയുണ്ട്. എത്ര നല്ല വാഷ്ബേസിൻ ആണേലും ടാപ്പ് നല്ലതല്ലെങ്കിൽ ഒരു പ്രയോജനവും ഇല്ല. ചേരുന്ന ഡിസൈനിലും വലിപ്പത്തിലുമുള്ള ടാപ്പ് ഉണ്ടെങ്കിലേ വാഷ്ബേസിൻ സൗകര്യപ്രദമായി ഉപയോഗിക്കാനാകൂ.
- 1034
- 0