house permit kerala

എന്തൊക്കെ നൽകണം വീട് നിർമാണ അനുമതിക്ക്

വീടുപണിയുടെ ആരംഭത്തിൽ തന്നെ അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കെട്ടിട നിർമാണ അനുമതി വാങ്ങിയിരിക്കണം. അനുമതി ലഭിക്കാനായി അപേക്ഷ നൽകുമ്പോൾ എന്തൊക്കെ രേഖകൾ നമ്മുടെ കൈവശം വേണം എന്ന് നോക്കാം.

1. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ്
2. കരം അടച്ച രസീത് (കരം ഓൺലൈൻ ആയി അടക്കാൻ https://www.revenue.kerala.gov.in/ സന്ദർശിക്കുക )
3. കൈവശാവകാശ സർട്ടിഫിക്കറ്റ് (കൈവശാവകാശം / പൊസഷൻ സർട്ടിഫിക്കറ്റ് കിട്ടാനായി
https://edistrict.kerala.gov.in/ സന്ദർശിക്കുക )
4. സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ച്

ഗ്രാമപഞ്ചായത് ഓഫീസിൽ നിന്നാണ് ഇത് ലഭിക്കുക. അതിനായി ആധാർ കാർഡ്, വോട്ടർ കാർഡ്, കരം അടച്ച രസീത്, ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ എന്നിവയുമായി പഞ്ചായത്ത് ഓഫീസിൽ പോയി അപേക്ഷിക്കുക.

5. പ്ലാൻ വരച്ച ഉത്തരവാദിത്തപ്പെട്ട ലൈസെൻസിയുടെ സർട്ടിഫിക്കറ്റ്.
6. ബേസിക് ടാക്സ് രജിസ്റ്റർ പകർപ്പ്. ഇതും ഗ്രാമപഞ്ചായത്തിൽനിന്നു കിട്ടും.

ആദ്യം ലൈസെൻസിയെ കണ്ടെത്തുക. അവർ സ്ഥലത്തെത്തി അളവെടുക്കും. അതനുസരിച്ചു വീടിന്റെ പ്ലാൻ ലൈസെൻസി തയ്യാറാക്കിത്തരും.ഇതെല്ലം ചേർത്ത് ഐ ബി പി എം എ സിൽ ഓൺലൈൻ ആയി അപേക്ഷിക്കണം. ഇതിന്റെ ഫീസും ഇപ്പോൾ ഓൺലൈൻ ആയി അടക്കാവുന്നതാണ്. അതിനു ശേഷം തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ മേൽപറഞ്ഞ പകർപ്പുകൾ സമർപ്പിക്കണം.

പകർപ്പിനൊപ്പം ഒറിജിനലും ഒത്തു നോക്കി വ്യക്തത വരുത്തും. ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും. അതിനു ശേഷമാണ് നിർമാണത്തിന് അനുമതി ലഭിക്കുക.

Please follow and like us:
  • 852
  • 0