- March 5, 2022
- -
ലാൻഡ്സ്കേപ്പിങ് മാജിക്
ലാൻഡ്സ്കേപ്പിങ് ഒരു കലയാണ്.ഇത് ഭംഗിയായി ചെയ്യാൻ കഴിവുള്ളവർക്ക് ഒരു ബിസിനെസ്സ് ആയും ചെയ്യാവുന്നതാണ്. ഇന്ന് വീട് നിർമിക്കുമ്പോൾ വീടിന്റെ പുറത്തേക്കും ശ്രെധ കൊടുത്തു തുടങ്ങി. വീടിനു ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്തു സംരക്ഷിക്കുക. ഇതിനെയാണ് നമ്മൾ ലാൻഡ്സ്കേപ്പിംഗ് എന്ന് പറയുന്നത്. പലതരം ശൈലികൾ രൂപഭാവങ്ങൾ എന്നിവയെല്ലാം കൂടിച്ചേരുമ്പോളാണ് നല്ലൊരു ലാൻഡ്സ്കേപ്പിംഗ് രൂപപ്പെടുന്നത്.
വീടുപണിയെ പറ്റി ചിന്തിക്കുമ്പോൾതൊട്ട് അവിടെ ചെയ്യാൻ ഉദ്ദേശിക്കുന്ന ലാൻഡ്സ്കേപ്പിങ്ങിനെ പറ്റിയും നമ്മൾ ചിന്തിച്ചു തുടങ്ങണം. അതിനെ പറ്റിയുള്ള പ്ലാനിങ്ങും ചെയ്യേണ്ടത് അത്യാവശ്യമാണ്. വീടിനോട് ചേർന്ന് ലാൻഡ്സ്കേപ്പിംഗ് ചെയ്യേണ്ട സ്ഥലത്തിൻറെ സൈറ്റ് പ്ലാൻ തയ്യാറാക്കുകയാണ് ആദ്യ പടി. അതിനുശേഷം വീട്ടുകാരുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും കൂട്ടിച്ചേർത്തു ലാൻഡ്സ്കേപ് ഡിസൈൻ രൂപപ്പെടുത്തണം. ലാൻഡ്സ്കേപ്പിംഗ് ചെയ്യാന് ഉദ്ദേശിക്കുന്ന ഭാഗത്തെ പ്രത്യേകതകൾ, അവിടെയുള്ള മരങ്ങൾ, സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ലഭ്യത തുടങ്ങിയ കാര്യങ്ങളും നമ്മൾ പരിഗണിക്കേണ്ടതുണ്ട്.
ലാൻഡ്സ്കേപ്പിംഗിൽ സോഫ്റ്റ് സ്കാപ്പിംഗ് എന്നും ഹാർഡ്സ്കേപ്പിംഗ് എന്നും രണ്ട തരത്തിലുണ്ട്. നിര്മാണപ്രവർത്തനങ്ങളൊന്നും ചെയ്യാതെ ആ സ്ഥലം അതെ പാടി നിലനിർത്തുന്നതാണ് സോഫ്റ്റ് സ്കാപ്പിംഗ് എന്ന് പറയുന്നത്. നടപ്പാതകൾ ഇരിപ്പിടങ്ങൾ, അലങ്കരകുളം, ശിൽപ്പങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നതാണ് ഹാർഡ് സ്കാപ്പിംഗ് എന്ന് പറയുന്നത്.
ലാൻഡ്സ്കേപ്പിൽ സൗരോർജ വിളക്കുകൾ ഉപയോഗിക്കുന്നത് നല്ലത്. രാത്രിയാകുമ്പോൾ തനിയെ കത്തുകയും സൂര്യനുദിച്ചു കഴിനൽ അത് ഓഫ് ആവുകയും ചെയ്യുന്ന സെൻസർ പിടിപ്പിച്ച ലൈറ്റുകൾ ഇന്ന് ലഭ്യമാണ്. നിലവിലുള്ള മരങ്ങൾ പരമാവധി നിലനിർത്തുക. പേവ്മെൻറ് ടൈൽ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. പേവ്മെന്റ് ടൈൽ വിരിക്കുന്നത് ചൂടു കൂടാൻ കാരണമാകും. ലാൻഡ്സ്കേപ്പ് വെറുതെ കണ്ടാസ്വദിക്കാൻ മാത്രമുള്ളതായി തീരരുത്. നമുക്ക് വിശ്രമിക്കാനും നടക്കാനും കുട്ടികൾക്ക് കളിക്കാനും എല്ലാത്തിനും കഴിയുന്ന ഒരു ഇടമായിരിക്കണം ലാൻഡ്സ്കേപ്പിങ്.
- 785
- 0