- March 7, 2022
- -
വീട്ടിലൊരു ഇൻഡോർ ഗാർഡൻ ഒരുക്കാം
നമ്മൾ ഏറ്റവും കൂടുതൽ സമയ ചെലവിടുന്നത് വീടിനുള്ളിലാണ്. അതുകൊണ്ടുതന്നെ പരമാവതി റിലാക്സ് ചെയ്യാനുള്ള സാഹചര്യങ്ങൾ വീടിനകത്തു ഉണ്ടായിരിക്കണം. കണ്ണിനും മനസിനും കുളിർമയേകാൻ ചെടികൾക്ക് കഴിയുന്നപോലെ മറ്റൊന്നിനും സാധിക്കില്ല. നമ്മുടെ മനസ്സിനെ ശാന്തമാക്കാനും മുറിയിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും ചെടികൾക്ക് കഴിയും. വീടിനകത്തെ കാർബൺഡൈ ഓക്സൈഡിനെ വലിച്ചെടുത്തു ഓക്സിജനെ പുറത്തേക്കു വിടുകയും ഇലകളിലെ വെള്ളം ബാഷ്പീകരിക്കുമ്പോൾ വീടിനകത്തു കൂടുതൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.
എവിടെയും ഏതു ചെടിയും വാക്കാമെന്നു വിചാരിക്കരുത്. മുറിയിലെ സൂര്യപ്രകാശത്തിന്റെ ലഭ്യത, മുറിയുടെ വലുപ്പം, അകത്തളം ക്രമീകരിച്ചിരിക്കുന്ന വിധം ഇവയെല്ലാം കണക്കിലെടുത്തു വേണം ചെടികൾ തിരഞ്ഞെടുക്കാൻ.
സൂര്യപ്രകാശം കുറഞ്ഞ ഇടങ്ങളിൽ മണി പ്ലാൻറ് പോലുള്ള ചെടികൾ പിടിച്ചു നിൽക്കും. മിതമായ സൂര്യപ്രകാശം കിട്ടുന്ന എല്ലാ മുറികളിലും ഇന്റീരിയർ പ്ലാന്റ്സ് വക്കാം. ലിവിങ് റൂം ഡൈനിങ്ങ് റൂം എന്നിവിടങ്ങളിൽ ഉയരം ഉള്ള വലിയ ഇലകളോടു കൂടിയ ചെടികൾ വക്കാം. എന്നാൽ ബെഡ്റൂം അടുക്കള എന്നിവിടങ്ങളിൽ ചെറിയ ചെടികൾ വാക്കുന്നതാകും നല്ലത്. അതുപോലെതന്നെ അകത്തളത്തിലേക്കു തിരഞ്ഞെടുക്കുന്ന ചട്ടികളുടെ കാര്യത്തിലും പ്രത്യേക ശ്രെദ്ധ വേണം. അത്യാവശ്യം ഭംഗിയുള്ള ചട്ടികൾ വേണം അകത്തുവെക്കാനായിട്ടു തിരഞ്ഞെടുക്കേണ്ടത്.
- 824
- 0