- March 9, 2022
- -
മുറ്റത്തിന് ഭംഗി കൂട്ടാൻ വിരിക്കാം പലതരം കല്ലുകൾ… അറിയാം കല്ലുകളെ പറ്റി..
മുറ്റത്തു കല്ലുവിരിക്കുന്നതു ഇന്ന് ഒരു ട്രെന്ഡായിക്കൊണ്ടിരിക്കുകയാണ്. ഭംഗിക്കൊപ്പം വൃത്തിയാക്കാനുള്ള സൗകര്യവുമാണ് ഇന്ന് ആളുകളെ ഇതിനു പ്രേരിപ്പിക്കുന്നത്. മഴവെള്ളത്തെ ഭൂമിയിലേക്ക് ഇരക്കുംവിധം നമുക്ക് കല്ലുകൾ വച്ച് കൊടുക്കാവുന്നതാണ്. കല്ലുകൾക്കിടക്കു പുല്ലോ അല്ലെങ്കിൽ പെബിൾസൊ ഇട്ടുകൊടുത്താൽ വെള്ളം താഴേക്ക് ഇറങ്ങി പോകാൻ സഹായിക്കും. കിണറിനോട് ചേർന്ന് പേവ്മെൻറ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക ഇത് കിണറ്റിലേക്ക് വെള്ളം താഴാൻ സഹായിക്കും. പലതരത്തിലുള്ള കല്ലുകൾ വിപണിയിൽ ലഭ്യമാണ്.
ബാംഗ്ലൂർ സ്റ്റോൺ
പ്രകൃതിദത്ത കല്ലുകളിൽ പ്രധാനമാണ് ബാംഗ്ലൂർ സ്റ്റോൺ.ഈ സ്റ്റോൺ നാല് ഇഞ്ച് സ്ക്വയർ മുതൽ 3 x 2 അടിവരെ വലുപ്പത്തിൽ വെള്ള, ഗ്രേ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. സ്ക്വയർ ഫീറ്റിന് 110 രൂപ മുതൽ വില വരും.
ഫ്ളൈയിംഡ് ഫിനിഷ് ഗ്രാനൈറ്റ്
പരുക്കൻ ഫിനിഷാണ് ഇതിന്റെ പ്രത്യേകത.ഇതിന്റെ കനത്തിനനുസരിച്ചു മൂന്നു തരത്തിൽ ഇത് വിപണിയിൽ ലഭ്യമാണ്. ബോക്സ് കട്ട്, ഹാഫ് കട്ട്,ബോട്ടം ഫ്ളൈയിംഡ് എന്നിങ്ങനെയാണ് മൂന്നു തരാം. ഈ സ്റ്റോൺ നാല് ഇഞ്ച് സ്ക്വയർ മുതൽ 5 x 2 അടിവരെ വലുപ്പത്തിൽ വെള്ള, ഗ്രേ, കറുപ്പ്, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. സ്ക്വയർ ഫീറ്റിന് 110 രൂപ മുതൽ വില വരും. ഇതിന്റെ നിറത്തിനനുസരിച് വിലവ്യത്യാസം വരാം.
തണ്ടൂർ സ്റ്റോൺ
ആന്ധ്രാപ്രേദേശിൽ നിന്നാണ് ഈ കല്ല് വരുന്നത്. ഈ സ്റ്റോൺ നാല് ഇഞ്ച് സ്ക്വയർ മുതൽ 4 x 2 അടിവരെ വലുപ്പത്തിൽ ഗ്രേ, പച്ച, മഞ്ഞ, എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. 30 mm, 40 mm, 50 mm എന്നീ കനത്തിൽ ഈ കല്ലുകൾ ലഭ്യമാണ്. സ്ക്വയർ ഫീറ്റിന് 65 രൂപ മുതൽ വില വരും. ഇതിന്റെ കനത്തിനനുസരിച്ചു വിലവ്യത്യാസം വരാം.
കോബിൾ സ്റ്റോൺ
കോബിൾ സ്റ്റോൺ ഹാൻഡ് കട്ട് , മെഷീൻ കട്ട് എന്നിങ്ങനെ രണ്ടു തരത്തിലാണ് നമുക് വിപണിയിൽ കിട്ടുന്നത്. നാല് ഇഞ്ച് സ്ക്വയർ മുതൽ വെള്ള, ഗ്രേ, കറുപ്പ്, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. സ്ക്വയർ ഫീറ്റിന് 100 രൂപ മുതൽ വില വരും. ഇതിന്റെ നിറത്തിനനുസരിച് വിലവ്യത്യാസം വരാം. കൂടാതെ മെഷീൻ കട്ടിന് ഹാൻഡ് കട്ടിനേക്കാൾ രണ്ടു രൂപ കൂടുതലായിരിക്കും.
നാടൻ കല്ല്
നാടൻ കല്ലുകൾ ഗ്രേ, കറുപ്പ് എന്നീ നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്. എട്ടു മുതൽ 12 അടി വരെ നീളത്തിലും ഒൻപതു പത്തു അടി വരെ വീതിയിലുമാണ് ഈ കല്ല് ലഭിക്കുന്നത്. ഒരു കല്ലിനു ൮൫ രൂപ മുതൽ വിലയുണ്ട്.
നാടൻ കല്ല് ബാംഗ്ലൂർ സ്റ്റോൺ ഇവയാണ് ഉറപ്പിൽ നല്ലത്. എന്നാൽ തണ്ടൂർ സ്റ്റോൺ ഒരുപരിധിയിൽ കൂടുതൽ ഭാരം താങ്ങില്ല. കല്ലുകൾ ഡ്രസ്സ് ചെയ്തു വിരിക്കുന്നതാണ് നല്ലതു. വിലകുറവിനായി ഡ്രസ്സ് ചെയ്യാത്തവ തിരഞ്ഞെടുക്കാതിരിക്കുക. അതുപോലെ തന്നെ ചെലവ് കുറയ്ക്കാനായി ചിപ്സിനുള്ളിൽ കല്ല് വിരിക്കുന്ന പതിവുണ്ട്. അങ്ങനെ ചെയ്താൽ കല്ല് ഇരുന്നു പോകാൻ സാധ്യതയുണ്ട്. ചിപ്സും പാറപൊടിയും കൂടി ചേർത്ത് ഗ്രൗട്ട് കലക്കി ഒഴിച്ച് അതിലാണ് കല്ലുകൾ വിരിക്കേണ്ടത്.
- 845
- 0