- March 11, 2022
- -
പാറമണൽ നമുക്ക് പണി തരുമോ ?.
ഇന്ന് പാറ മണൽ നമുക്കിടയിൽ ഒരു വില്ലനായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് എല്ലാവരും വീട് പണിയാൻ പാറമണലാണ് ഉപയോഗിക്കുന്നത് കാരണം മറ്റൊന്നുമല്ല ആറ്റു മണൽ ഇന്ന് കിട്ടാനില്ല എന്നുള്ളതുതന്നെയാണ്.
ഗുണനിലവാരമില്ലാത്ത പാറമണലും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല.കെട്ടിടങ്ങളുടെ ആയുസ്സു നാലിലൊന്നായി കുറയുകയാണ് ചെയ്യുന്നത്.
ആറ്റു മണലിന് പകരക്കാരനായി വന്നെത്തിയ ഈ പാറ മണലിനോടൊപ്പം ക്വാറി വേസ്റ്റ് ആയ പാറപൊടിയും കൂടിക്കലർത്തിയും നനഞ്ഞ പാറപ്പൊടി പാറ മണൽ എന്ന പേരിൽ നമുക്കിടയിലേക്കു എത്തുന്നു. ഇങ്ങനെ നമ്മളറിയാതെ ഈ വ്യാജ പാറ മണൽ നമുക്കൊരു വില്ലനായി മാറുന്നു. ഒരു സാധാരണക്കാരന് പെട്ടന്ന് മനസിലാക്കാൻ കഴിയാത്തതിനാൽ പാറ മണലും പാറ പൊടിയും കൂട്ടി കലർത്തിയാണ് തട്ടിപ്പു നടക്കുന്നത്. ക്രഷർ യൂണിറ്റിൽ നിന്നും പാറമണൽ സംഭരിച്ചു വിൽക്കുന്ന ഇടനിലക്കാരും ഡ്രൈവര്മാരുമാണ് തട്ടിപ്പുകൾ നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവർ.
വീട് നിർമാണത്തിന് പാറമണൽ ഉപയോഗിക്കുമ്പോൾ വെള്ളം നനയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. അതായതു പരാമനാൽ ഉപയോഗിച്ചു തേപ്പു കഴിഞ്ഞാൽ നല്ല പോലെത്തന്നെ നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മേൽക്കൂര വാർക്കുമ്പോൾ അധികം സമയം വെള്ളം കെട്ടിനിർത്തുകയും വേണം.
പാറമണൽ ഒറിജിനൽ ആണോ വ്യാജനാണോ എന്നറിയാൻ ഒരു സാധാരണക്കാരന് സാധിക്കില്ല. ഇതിനു പരിചയ സമ്പന്നനായ ഒരു എൻജിനീയറുടെ സഹായം തേടാവുന്നതാണ്. പിന്നെ വിശ്വസനീയമായിടത്തുനിന്നു പാറമണൽ വാങ്ങുക എന്നതാണ് ശ്രദ്ധിക്കാവുന്ന മറ്റൊരു കാര്യം.
- 731
- 0