പൂന്തോട്ടം അതി മനോഹരമാക്കാം ഫേൺ വളർത്തി

ചെടി ഏത് തന്നെ ആയാലും അതിനെ നന്നായി പരിചരിചരിക്കുകയും ക്രമീകരിക്കുകയും ചെയ്ത അതിന്റെ ഭംഗി പുറത്തേക്കു കൊണ്ട് വരുകയാണ് വേണ്ടത്. ആദ്യം മതിലിൽ പറ്റിപിടിച്ചു വളർന്നിരുന്ന പന്നൽ ചെടികളുടെ ഭംഗിയും ഇന്ന് നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ന് പന്നൽ ചെടികൾ അഥവാ ഫേൺസ് പൂത്തോട്ടത്തിലെ ഏറ്റവും വലിയ ആകർഷണം ആയി

ബോസ്റ്റൺ ഫേൺ, കോട്ടൺ കാൻഡി ഫേൺ, ഗോൾഡൻ ഫേൺ, ബേർഡ് നെസ്റ്റ് ഫേൺ, ബട്ടൺ ഫേൺ, വുഡ്ഫേൺ, ഇവയെല്ലാം നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണ്. കൂടാതെ മതിലിനോട് പറ്റി പിടിച്ചു വളരുന്ന മെയിഡാൻസ് ഹെയർ, സ്റ്റാഗ്ഹോൺ ഫേൺ എന്നിവയും പൂത്തോട്ടത്തിൽ വളർത്താവുന്നതാണ്.

പ്ലാസ്റ്റിക്, മണ്ണുച്ചട്ടികൾ എന്നിവയിൽ ഫേൺ നന്നായി വളരും. തൂക്കിയിട്ടാൽ ഇതിൻറെ ഭംഗി കൂടും. അധികം വെയിൽ കിട്ടാത്ത ഇടതു വേണം ഇത് സെറ്റ് ചെയ്യാനായിട്ടു.അതികം വെയിൽ അടിച്ചാൽ ഇതിന്റെ ഇലകളുടെ നിറം മങ്ങിപോകാൻ സാധ്യതയുണ്ട്. ഇതിനു നനയും പ്രധാനമാണ്. വെള്ളം കുറഞ്ഞാൽ ഇലകൾ ഉണങ്ങാനും കൊഴിനു പോവുകയും ചെയ്യും. കഴിയുമെങ്കിൽ രണ്ടു നേരം നനയ്ക്കുക. എന്നാൽ വെള്ളം കെട്ടികിടക്കാൻ പാടില്ല.
kerala home gardening tips

ഫേൺ എങ്ങനെ നടാം ?

അധിക ജലം വാർന്നു പോകുന്നതിനും കുമിള് രോഗം വരാതിരിക്കാനും വേണ്ടി ചട്ടിയുടെ അടിയിൽ രണ്ടു ഇഞ്ച് കനത്തിൽ കറിയിട്ടു കൊടുക്കുന്നത് നല്ലതാണു. അതിനു മുകളിൽ ചകിരി കഷ്ണങ്ങൾ കൊക്കോ പീത്, മണൽ ഇവ മൂന്നും തുല്യ അളവിൽ എടുത്തു അതിൽ കുറച്ചു ചാണക പൊടിയും ചേർത്ത് കൊടുക്കണം. ഇലപൊടിയും ഫേൺസിനു നല്ലതാണു. ഒരു ലിറ്റർ ഗോമൂത്രം 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ഒഴിച്ച് കൊടുക്കുകയോ സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യുന്നതു ഫേൺസിന്റെ വളർച്ചക്ക് നല്ലതാണു. ഇനി രാസവളമാണെകിൽ എൻ പി കെ 19:19:19 , 20:20:20 ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു സ്പ്രേ ചെയ്തു കൊടുത്താൽ മതി.

വേരിൽ നിന്നും പൊട്ടിമുളക്കുന്ന തൈകളെ മാറ്റി നട്ട് പുതിയ ചെടി ഉൽപാദിപ്പിക്കാം. കൂടുതൽ വെയിൽ തട്ടാത്ത പ്രകാശമുള്ള സ്ഥലത്തു നേടുകയും സ്ഥിരമായി നനയ്ക്കുകയും ചെയ്താൽ ചട്ടി നിറഞ്ഞു കവിഞ്ഞു പൂന്തോട്ടം അതി സുന്ദരമാക്കി മാറ്റാൻ സാധിക്കും.

Please follow and like us:
  • 611
  • 0