kerala home gardening-sky garden

സ്കൈ ഗാർഡൻ ഒരുക്കി പൂന്തോട്ടത്തെ ഭംഗിയാക്കാം

സാധാരണ എല്ലായിടത്തും സാധാരണ രീതിയിൽ ചട്ടിയിൽ ചെടികൾ വെക്കുന്നതാണ് നമ്മൾ എല്ലാവര്ക്കും കണ്ടും ചെയ്തും പരിചയം. എന്നാൽ ഇപ്പോൾ ട്രെന്ഡായികൊണ്ടിരിക്കുന്ന ഒന്നാണ് സ്കൈ ഗാർഡൻ. എന്താണ് സ്കൈ ഗാർഡൻ? സ്കൈ ഗാർഡൻ നമുക് എങ്ങനെ ചെയ്യാം എന്നുള്ള കാര്യങ്ങളൊക്കെ നമുക് നോക്കാം.

ചെടികൾ തലകീഴായി തൂക്കിയിട്ടു വളർത്തുന്നതിനെയാണ് സ്കൈ ഗാർഡൻ എന്ന് പറയുന്നത്. തലതിരിച്ചു തൂക്കിയിട്ടു വളർത്തുമ്പോൾ ചെടി സ്വാഭാവികമായി സൂര്യപ്രകാശം തേടി മുകളിലേക്ക് വളർന്നു വരും അങ്ങനെ അത് ചെട്ടിയെ മൂടി പൊതിഞ്ഞു അത് വളരുവാൻ തുടങ്ങും. ഇങ്ങനെയാണ് സ്കൈ ഗാർഡൻ നമ്മുടെ പൂന്തോട്ടത്തെ ഭംഗിയാക്കി എടുക്കുന്നത്. പൂച്ചെടികളാണെങ്കിൽ പൂവ് മാത്രം താഴേക്കും ഇലകളെല്ലാം മുകളിലേക്കും വളരും.  പൂക്കൾ ചെടികളിൽ ആന്തൂറിയം ഓർക്കിഡ് ഇവയെല്ലാം സ്കൈ ഗാർഡൻ ചെയ്യാം വളരെ നല്ലതാണ്.

എപ്പോളും നനവ് ഇഷ്ടപെടുന്ന കൂടുതലോ കുറവോ വെള്ളം വേണ്ടാത്ത ചെടികളാണ് സ്കൈ ഗാർഡൻ ചെയ്യാൻ നല്ലത്. അതുപോലെ മണി പ്ലാൻറ് പോലെയുള്ള വള്ളിച്ചെടികളും ഇതിനു അനുയോച്യമാണ്.
സ്കൈ ഗാർഡൻ ചെയ്യാൻ പ്രത്യേക രീതിയിലുള്ള ചട്ടികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിനു വേണ്ടിയുള്ള ചട്ടികൾ രണ്ടു തരത്തിൽ നമുക് ലഭ്യമാണ്. നാടൻ ചട്ടികൾ, മറ്റൊന്ന് ഇമ്പോർട്ട്‌ ചട്ടികൾ എന്നിങ്ങനെയാണ്. നാടൻ ചട്ടികളാകുമ്പോൾ നമുക്കതു ബാൽക്കണിയിലും അകത്തളത്തിലും വാക്കാനായിട്ടു സാധിക്കില്ല. കൂടാതെ ഈ ചട്ടിയിൽ നനയ്ക്കുമ്പോൾ വെള്ളം താഴേക്ക് ഒലിച്ചു വരുകയും ചെയ്യും. എന്നാൽ ഇമ്പോർട്ട്‌ ചട്ടിയിലാകുമ്പോൾ ഒരു പ്രത്യേക ടെറാക്കോട്ട പാത്രത്തിലാണ് വെള്ളം നിറക്കുന്നത്. ഇതിൽനിന്നും ഈർപ്പം കിനിഞ്ഞു ചെടിക്കു ഇപ്പോഴും നാണവും ലഭിക്കുന്നു. ഈ ചട്ടിയിൽ തന്നെ വെള്ളം സൂക്ഷിക്കാൻ സാധിക്കുമെന്നതിനാൽ ഒന്നോ രണ്ടോ ആഴ്ചയിൽ നനച്ചില്ലേലും ചെടികൾ നശിച്ചു പോകുന്നില്ല.

sky garden pot

സ്കൈ ഗാർഡൻ ചട്ടികൾക്കു അടിയിൽ ഒരു കൊളുത്തു ഉണ്ടാകും. സാധാരണ ചെടികളിൽ അധിക വെള്ളം പോകാനായി തുള വരുന്ന ഭാഗത്തായാണ് ഈ ചെടികളിൽ കൊളുത്തു കാണുന്നത്. ഇമ്പോർട്ട്‌ ചെടികളിൽ ചെടി നടുന്നത് എങ്ങനെയെന്ന് നോക്കാം. ഇമ്പോര്ട ചട്ടിയിൽ ചട്ടിയുടെ ഉള്ളിലേക്ക് ടെറാക്കോട്ട പാത്രം ഇറക്കിവച്ചു അതിനു മുകളിൽ പോട്ടിങ് മിശ്രിതം ഇട്ടുകൊടുത്തു നമുക്ക് ചെടി നാടാം. എന്നാൽ നാടൻ സ്കൈ ഗാർഡൻ പോട്ടിലേക്കു നേരിട്ടാണ് പോട്ടിങ് മിശ്രിതം നിറക്കുന്നത്. എന്നിട് ഈ രണ്ടു ചട്ടികളിലും പോട്ടിങ് മിശ്രിതം താഴേക്ക് വീഴാതെ ഒരു അരിപ്പ വെച്ച് തടസമുണ്ടാക്കുന്നു. ഇമ്പോർട്ട് ചട്ടിയിലാകുമ്പോൾ ചട്ടിയോടൊപ്പം നമുക് ഈ അരിപ്പ കിട്ടും. നാടൻ ചട്ടിയിൽ നമ്മൾ ഒരു നെറ്റ് വച്ച് തടസം ഇണ്ടാക്കേണ്ടതാണ്. വെള്ളത്തിൽ ലയിപിച്ചുള്ള വളമാണ് ഇത്തരം ചെടികളിൽ ഉപയോഗിക്കുക.

നമ്മുടെ പൂന്തോട്ടത്തിനു ഒരു അഴകുത്തന്നെയാണ് ഇത്തരത്തിലുള്ള സ്കൈ ഗാർഡൻ.

Please follow and like us:
  • 571
  • 0