- November 16, 2021
- -

തുളസി തറ വീടിനു ഐശ്വര്യം,
തുളസിത്തറ വീടിനു എന്നും ഒരു ഐശ്വര്യം തന്നെയാണ്. വാസ്തു ദോഷം കുറക്കാനും തുളസിത്തറ നല്ലതാണ്. തുളസിത്തറ പണിയും മുൻപ് അതിന്റെ സ്ഥാനവും വലിപ്പത്തെ പറ്റിയും ഒരു വാസ്തു വിദഗ്ധനോട് നിർദ്ദേശം ചോദിക്കുന്നതാണ് നല്ലത്. തെറ്റായ സ്ഥാനത്തു തുളസിത്തറ പണിയുന്നത് വീടിനു ദോഷമാണ്.
കിഴക്കു നിന്നുള്ള വാതിലിനു നേരെ സൂര്യപ്രകാശം കിട്ടുന്നിടത്തു വേണം തുളസി തറ പണിയാനായിട്ട്. വീടിന്റെ തറയുടെ ഉയരത്തെക്കാളും താഴാൻ പാടില്ല. വീട്ടിൽ നിന്നും തുളസിത്തറയുടെ മധ്യത്തിലേക്കുള്ള ദൂരം അളന്നു തിട്ടപ്പെടുത്തണം. കൃഷണ തുളസിയാണ് തുളസിത്തറയിൽ നടൻ ഉത്തമം. തുളസിയുടെ ഇലകളും പൂക്കളും രാവിലെ മാത്രം നുള്ളുക. സൂര്യാസ്തമയ സമയം തുളസിയില നുള്ളരുത്.
- 2982
- 0