- November 11, 2021
- -
ലക്കി ബാംബൂ നടുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ…
ചൈനീസ് മുള എന്നറിയപ്പെടുന്ന ലക്കി ബാംബൂ പേര് പോലെ തന്നെ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്ന ഒരു സസ്യമാണ്. ഇതിനു മുലയുമായി ഒരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം. എന്നിരുന്നാലും ഇത് കണ്ടാൽ മുളയോടു സാധൃശ്യമുള്ളതുകൊണ്ടാണ് ഇതിനെ ഈ പേരിൽ അറിയപ്പെടുന്നത്.
ചൈനീസ് വിശ്വാസപ്രകാരം പഞ്ചഭൂതങ്ങളുമായി ബന്ധപെട്ടതാണ് ലക്കി ബാംബൂ. ജലം മരം തുടങ്ങിയവയുടെ പ്രധീകമാണ് ലക്കി ബാംബൂ. ലക്കി ബാംബൂവിനെ നമ്മൾ സംരക്ഷിക്കുക വഴി നമ്മൾ ജലത്തെയും മരത്തെയും സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.
സാധാരണയായി ഒന്നുമുതൽ പത്തു വരെയുള്ള തണ്ടുകളാണ് വക്കുക. തണ്ടുകളുടെ എണ്ണത്തിനനുസരിച്ചു ഫലവും വത്യസ്തമായിരിക്കും. ഒരു തണ്ടു ബിസിനസ് വളർച്ചക്ക് ഉത്തമമാണ്.ദാമ്പത്യ പ്രണയ അഭിവൃദ്ധിക്ക് രണ്ടു തണ്ടാണ്
ഉത്തമം. മനസ്സമാധാനവും ധനവും ആയുസ്സിനും വേണ്ടി മൂന്ന് തണ്ടാണ് നല്ലത്. നാലു തണ്ടും അഞ്ചു തണ്ടും വക്കുന്നത് ഉത്തമമല്ല. ആറുത്തണ്ടു ഭാഗ്യവും അഭിവൃദ്ധിക്കും വേണ്ടിയും ഏഴുതണ്ടു കുടുംബാരോഗ്യത്തിനും എട്ടു തണ്ടു ഉന്നതിയെയും പത്തു തണ്ടു പൂർണതയേയും സൂചിപ്പിക്കുന്നു.
ഓഫീസിലും വീട്ടിലും വെറുതെ എവിടെയെങ്കിലും കൊണ്ട് വച്ചാൽ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയില്ല. തെക്കുകിഴക്കു മൂലയിൽ വെക്കുന്നതാണ് ഉത്തമം. സാധാരണയായി സ്വീകരണ മുറിയിലാണ് ലക്കി ബാംബൂ വക്കുക.കൂടാതെ
ഇരുട്ടുമുറിയിൽ ലക്കി ബാംബൂ വക്കുന്നത് അശുഭ ലക്ഷണമാണ് . വെളിച്ചം നല്ലപോലെ കിട്ടുന്നിടത്തു വേണം ഈ ചെടി വക്കാനായിട്ട്.
- 915
- 0