- November 6, 2021
- -

വീടിനു തറക്കല്ലിടുമ്പോൾ ശ്രെദ്ധിക്കേണ്ടതെല്ലാം…
ഒരു വീട് പണിയാൻ തുടങ്ങുബോൾ അതിന്റെ കുറ്റിയടിക്കൽ, തറക്കലിടൽ,കട്ടിളവയ്പ്പു ഗൃഹ പ്രവേശനം ഇവയെല്ലാം നമ്മൾ സമയം നോക്കിയാണ് ചെയ്യാറ്. എന്നാൽ അങ്ങനെ ചെയ്യാത്തവരും ഇന്ന് നമുക്ക്
ചുറ്റും കാണാം.
വീടു പണിയുടെ ആദ്യ ഘട്ടം എന്ന് പറയുന്നത് തറക്കല്ലിടൽ തന്നെയാണ്. അതിനായി നമ്മൾ കുറ്റിയടിച്ചതിനു ശേഷം വാസ്തു വിദഗ്ദ്ധൻ നിർദ്ദേശിക്കുന്ന സ്ഥലത്തു മൂന്നടി നീളത്തിലും രണ്ട് അടി വീതിയിലും രണ്ട്അടി താഴ്ചയിലും കുഴിയെടുത്തു മതപരമായ ചടങ്ങുകൾ ചെയ്തു നല്ല സമയം നോക്കി പണിക്കരുടെ സഹായത്തോടെ ഗൃഹനാഥനാണ് തറക്കു കല്ലിടൽ കർമ്മം നടത്തേടത്. കല്ലിടുന്നതിനോടൊപ്പം പഞ്ചലോഹവും സ്ഥാപിക്കാറുണ്ട്. ഇത് പ്രപഞ്ചവും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ പഞ്ചലോഹത്തിന്റെ കാന്തികപ്രഭാവവും കാരണമാവുന്നു. കല്ലിടൽ കർമം കഴിയുന്നതോടെ ഗൃഹ നിർമാണ പണിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കലായി.
- 879
- 0