- November 4, 2021
- -
മണിപ്ലാന്റ് വീട്ടിൽ ഭാഗ്യമോ?
നമ്മൾ എല്ലാവരും വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരാണ്. വളരെയെധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന ഒരു സസ്യമാണ് മണി പ്ലാന്റ്. അത് കൊണ്ട് തന്നെ നമ്മുടെ ഒട്ടുമിക്കആളുകളുടെ വീട്ടിലും മണി പ്ലാന്റ് വളർത്തുന്നുണ്ടുതാനും.
മണിപ്ലാന്റ് എവിടെ നടണം?
സ്ഥാനം നോക്കി വേണം മണിപ്ലാന്റ് നടാൻ . സ്ഥാനം തെറ്റിയാൽ അത് വിപരീത ഫലമാണ് ചെയ്യുക.
വീടിൻറെ തെക്കുകിഴക്ക് ഭാഗത്താണ് മണിപ്ലാന്റ് നടേണ്ടത്. അങ്ങനാണേൽ അത് വീട്ടിലേക്കു ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. വടക്കുകിഴക്ക് ഭഗത് ഒരു കാരണവശാലും മണിപ്ലാന്റ് വക്കരുത്. അത് നെഗറ്റീവ് എനെര്ജിയെ നമ്മുടെ വീട്ടിലേക്കു വിളിച്ചു വരുത്തും എന്നാണ് വിശ്വാസം. അതുപോലെതന്നെ കിഴക്കു പടിഞ്ഞാറു ദിശയിലും മണിപ്ലാന്റ് വെക്കരുത്. അത് വീട്ടിലെ ദമ്പതികൾ തമ്മിൽ കലഹം ഉണ്ടാകാനും കാരണമാക്കും എന്നാണ് പറയുന്നത്.
മണിപ്ലാന്റ് വെറുതെ താഴത് നടരുത്. കുപ്പിയിലോ ചട്ടിയിലോ വേണം മണിപ്ലാന്റ് നടാനായിട്ട്. ഇതിനു സൂര്യപ്രകാശം ആവശ്യമായതിനാൽ വീടിനകത്തു വയ്ക്കുന്ന മണിപ്ലാന്റ് ജനലിനടുത്തു വാക്കാനായിട് ശ്രദ്ധിക്കുക. ഇത് ഉണങ്ങി പോകാതിരിക്കാൻ പ്രെത്യേകം ശ്രദ്ധിക്കണം. ഉണക്കം നമ്മുടെ സമ്പത് ക്ഷയമാണ് കാണിക്കുന്നത്. അതുപോലെതന്നെ മറ്റുള്ളവരെകൊണ്ട് നമ്മുടെ വീട്ടിലെ മണിപ്ലാന്റ് മുറിപ്പിക്കരുത് അത് ധനം കൈമറഞ്ഞു പോകാൻ കാരണമാകും.
വീടിനുള്ളില് ശുദ്ധവായുവിന്റെ സഞ്ചാരം ഉറപ്പുവരുത്താന് മണിപ്ലാന്റിന് സാധിക്കും. അന്തരീക്ഷത്തില് നിന്നും അപകടകാരികളായ രാസമൂലകങ്ങളെ വലിച്ചെടുക്കാനുള്ള കഴിവ് മണിപ്ലാന്റിനെ മറ്റുള്ളവയിൽ നിന്നും വത്യസ്തനാക്കുന്നു. ഒരു നല്ല ഇൻഡോർ പ്ലാന്റും കൂടിയാണ് മണിപ്ലാന്റ്.
- 805
- 0