pooja room vastu

വീട്ടിലെ പൂജാമുറി തെറ്റായ സ്ഥാനത്തു പണിയരുത്. ശ്രേധിക്കേണ്ടതെല്ലാം…

ഏതൊരു വീടിന്റെയും ഐശ്വര്യമാണ് പൂജ മുറി എന്ന് പറയുന്നത്. വീടിനു ഭംഗി കൂട്ടാൻ എന്ന ചിന്തയോടെ ആകരുത് പൂജ മുറി പണിയാൻ. വീട്ടിൽ പൂജാമുറി പണിയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രേദ്ധിക്കണം എന്ന് നോക്കാം.

വീട് പണിയാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ പൂജാമുറിക്കുവെണ്ടിയുള്ള സ്ഥലവും നമ്മൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാകണം. അതല്ലാതെ സ്ഥലപരിമിതി നോക്കി സ്റൈർക്കസിനു അടിയിലുള്ള സ്ഥലത്തു പൂജമുറി പണിയുന്നത് ഉത്തമമല്ല. വടക്കുകിഴക്ക്‌ ഭാഗത്തു കിഴക്കേ ദിശയിലേക്കു നിര്മിക്കുന്നതാണ് ഉത്തമം. വൃത്തിയും വെടുപ്പുമാണ് പൂജാമുറിക്കു ഇപ്പോഴും വേണ്ടത്. തിക്കി ഞെരുക്കി സാധനങ്ങൾ പൂജാമുറിയിൽ വക്കുന്നത് അശുഭ ലക്ഷണമാണ്. അതുപോലെതന്നെ ബാത്റൂം കിടപ്പുമുറി അതിനോട് ചേർന്ന് പൂജാമുറി പണിയുന്നതും
അശുഭലക്ഷണമായി കാണുന്നു.

pooja room vastu
pooja room vastu

പൂജാമുറിക്കു നിറം കൊടുക്കുമ്പോൾ കടും നിറം കൊടുക്കാതെ ഇളം നിറം കൊടുക്കുന്നതാണ് ഉചിതം. അതുവഴി വെളിച്ചം കൂടുതലായി പ്രതിഫലിക്കാനും പോസിറ്റീവ് എനർജി നിറക്കാനും സാധിക്കും. പൊട്ടിയതോ കേടുപാടുകൾ
സംഭവിച്ചതോ ആയ ഫോട്ടോകളും വിഗ്രഹങ്ങളും പൂജ മുറിയിൽ വക്കുന്നത് അശുഭലക്ഷണമാണ്. മരിച്ചവരുടെ ചിത്രങ്ങൾ ഒരു കാരണവശാലും പൂജാമുറിയിൽ ഉൾപെടുത്തരുത്. പൂജാമുറിയിൽ തൂക്കുവിളക്കിനു പകരം
നിലവിളക്ക് ഉപയോഗിക്കുന്നതാണ് ഉത്തമം.

Please follow and like us:
  • 1210
  • 0