- June 13, 2024
- -

അതി മനോഹരമായി നമുക് ബാൽക്കണി അലങ്കരിക്കാം
വീടായാലും ഫ്ലാറ്റായാലും ബാൽക്കണി ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. മിക്ക ആളുകളും ഒഴിവു സമയങ്ങൾ സ്പെൻഡ് ചെയ്യുന്നത് ബാൽക്കണിയിലാണ്. അതുകൊണ്ടുതന്നെ അവിടം എപ്പോളും ഭംഗിയാക്കി വാക്കാണ് ശ്രദ്ധ കൊടുക്കണം. എന്നാൽ എല്ലാവരും ബാൽക്കണി ഒഴിച്ചിടുകയാണ് ചെയ്യുന്നത്. ബാൽക്കണി ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം
ഫർണിച്ചറുകൾ
ബാൽക്കണിയിൽ ഫർണിച്ചറുകൾ ഇടുമ്പോൾ നമ്മുടെ കാലാവസ്ഥകൂടി കണക്കിലെടുത്തു വേണം ഫർണിച്ചർ തിരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക്, റോട്ട് എയൺ, തേക്ക് എന്നിവയിൽ നിർമ്മിച്ച ഫർണിച്ചറുകൾ ഉപയോഗിക്കുന്നതാണ് നല്ലതു. കോഫിയും ചായയും കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ അവിടെ നമുക്കൊരു കോഫീ ടേബിളും കൂടി സെറ്റ് ചെയ്യാവുന്നതാണ്. ബാൽക്കണിയിൽ ഊഞ്ഞാൽ കെട്ടി ആടുന്നത് വിനോദത്തിനും ഉല്ലാസത്തിനുമുള്ള ഒരു അവസരം കൂടി തരുന്നു.
ഫ്ളോറിങ്
ബാൽക്കണിയിൽ ഫ്ളോറിങ് ചെയ്യുമ്പോഴും നമ്മുടെ കാലാവസ്ഥയെ മുന്നിൽ കണ്ടു വേണം ചെയ്യാൻ. ചൂടും തണുപ്പും മഴയും മാറി മാറി വരുമ്പോൾ അവ നമ്മുടെ ഫ്ലോറിങ്ങിൻറെ ഭംഗിയെ മങ്ങലേൽപ്പിക്കും. വുഡ് ഫിനിഷിലുള്ള ഡെക്ക് ടൈലുകൾ വളരെ നല്ല ഒന്നാണ്. ടെറാക്കോട്ട ടൈലുകളും നാച്ചുറൽ സ്റ്റോണുകളും ബാൽക്കണിയിൽ അനുയോജ്യമാണ്. കൂടാതെ ആർട്ടിഫിഷ്യൽ പുല്ല് പിടിപ്പിക്കുന്നത് ബാൽക്കണിക്ക് ഒരു നാച്ചുറൽ ലുക്ക് നൽകുന്നു.
ചെടികൾ വച്ച് ഭംഗിയാക്കാം
ബാൽക്കണിയിൽ ചെടികൾ കൊണ്ട് നിറക്കാം. പൂക്കളുള്ളവയും ഇലച്ചെടികളെ കൊണ്ടും ബാൽക്കണിയെ ഭംഗിയാക്കാൻ സാധിക്കും. കൂടാതെ ബാൽക്കണിയിൽ സ്വകാര്യത കൊണ്ട് വരാൻ ഉയരമുള്ള ചെടികൾ വയ്ക്കുന്നതും നല്ലതാണു.
ചിത്രങ്ങൾ
ബാൽക്കണി വാളിൽ ഫോട്ടോസും പെയിന്റ് വർക്കുകളെകൊണ്ടും അലങ്കരിച്ചു ഭംഗിയാക്കാം.
- 231
- 0