Vertical gardens ideas

സ്ഥലപരിമിതിയുള്ളവർക്ക് വെർട്ടിക്കൽ ഗാർഡൻ ആശ്വാസം

ഇന്ന് എല്ലാവീട്ടിലും നേരിടുന്ന ഒരു പ്രശ്നമാണ് സ്ഥലപരിമിതി അല്ലെ. കൂടുതലായും ഇത് നേരിടുന്നത് നഗരങ്ങളിൽ വീട് വയ്ക്കുന്നവർക്കാണ്. വളരെ കുറച്ചു മാത്രം സ്ഥലം അവിടെ വണ്ടി ഉണ്ടെങ്കിൽ അത് പാർക്ക് ചെയ്യണം അതോടൊപ്പം ഗാർഡനും ഉണ്ടാക്കണം. അങ്ങനെ ഉള്ളവർക്ക് വലിയൊരു ആശ്വാസമാണ് വെർട്ടിക്കൽ ഗാർഡൻ.

മുറ്റം കുറവുള്ളവർക്കും നഗരവാസികൾക്കുമെല്ലാം ഒരു ചെറിയ സ്പേസിലും ബാൽക്കണിയിലുമെല്ലാം ചെടികൾ നാട്ടു വളർത്താൻ സഹായിക്കുന്ന ഒരു വിദ്യയാണ് വെർട്ടിക്കൽ ഗാർഡൻ.പച്ചപ്പും ശുദ്ധ വായുവും പ്രധാനം ചെയ്യുന്ന വെർട്ടിക്കൽ ഗാർഡൻ അല്ലെങ്കിൽ ഗ്രീൻ വോളിനു ഇന്ന് പ്രസക്തിയേറെയാണ്.

വെർട്ടിക്കൽ ഗാർഡൻ എങ്ങനെ ചെയ്യാം

  • ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന ഒരിടം ഇതിനായി തിരഞ്ഞെടുക്കാം.
  • അടുത്തതായി വെർട്ടിക്കൽ ഗാർഡനിലേക്കു വേണ്ടുന്ന ചെടികൾ തിരഞ്ഞെടുക്കുക. സാധാരണയായി ഔഷത ചെടികൾ, പന്നൽ ചെടികൾ സെക്കുലന്റുകൾ എന്നിവയാണ് വെർട്ടിക്കൽ ഗാർഡനിൽ സെറ്റ് ചെയ്യാറ്.
    വെർട്ടിക്കൽ പ്ലാന്റുകൾ, ഭിത്തിയോട് പിടിപ്പിക്കാവുന്ന ചട്ടികൾ, തൂക്കിയിടുന്ന ചട്ടികൾ, ഭിത്തിയിലോ മതിലിലോ പിടിപ്പിക്കുന്ന പോക്കറ്റ് പ്ലാന്റുകൾ ഇങ്ങനെ പലതരത്തിലുള്ള ഗാർഡനിങ് രീതികളുണ്ട്. ഇതിൽ ഏതു രീതി വേണമെന്ന് ഓരോരുത്തരുടെയും ബഡ്ജറ്റിനനുസരിച്ചു തീരുമാനിക്കാം.
  • അടുത്തതായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വെള്ളം ചോർന്നു പോകാൻ അനുവദിക്കുന്നതും എന്നാൽ ഈർപ്പം നിലനിൽക്കുന്നതുമായ പോട്ടിങ് മിശ്രിതം വേണം ഉപയോഗിക്കാൻ. ചെടി നട്ടതിന് ശേഷം ജൈവ കമ്പോസ്റ്റും കൂടി ഇട്ടു കൊടുത്താൽ ചെടി തഴച്ചു വളരും.
  • വെർട്ടിക്കൽ ഗാർഡനിലെ എല്ലാ ചെടികൾക്കും ഒരേ പോലെ വെള്ളം കിട്ടുന്ന രീതിയിൽ വേണം നനയ്ക്കാൻ. അതിനായി ഓസുപയോഗിച്ചോ അല്ലെങ്കിൽ ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള ജലസേചന മാര്ഗങ്ങളോ ആശ്രയിക്കാവുന്നതാണ്.
  • വെർട്ടിക്കൽ ഗാർഡനിലെ ഭംഗി എന്ന് പറയുന്നത് അതിന്റെ ഡിസ്പ്ലേ ആണ്. അതായത് ഒരേ പൊക്കം ഉള്ളവയെ ഒരേ നിരയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെ പല നിറത്തിലുള്ള പൂക്കളെകൊണ്ട് നമ്മുടെ ഈ വെർട്ടിക്കൽ ഗാർഡിനെ നമുക്കു ഭംഗിയാക്കാം.
  • 231
  • 0