contemporary style house kerala

വീട് പൂട്ടാനിനി താക്കോൽ വേണ്ട സ്മാർട്ട് ലോക്കുണ്ടല്ലോ

തൊടുന്നതും പിടിക്കുന്നതുമെല്ലാം സ്മാർട്ടാകുന്ന ഇന്നത്തെ കാലത്തു ഡോർ ലോക്കിങ് സംവിധാനവും സ്മാർടാകണ്ടേ. താക്കോൽ ആകുമ്പോൾ അത് സൂക്ഷിച്ചു കൊണ്ട് നടക്കന്മ. അത് കയ്യിൽ നിന്ന് പോയാൽ പണി വേറെയും. സ്മാർട്ട് ലോക്ക് ആകുമ്പോൾ അത് കയ്യിൽ നിന്ന് കളഞ്ഞു പോകുമെന്ന ഒരു പേടിയും വേണ്ട. കൂടാതെ ഈ സ്മാർട്ട് ലോക്ക് സംവിധാനം നമ്മുടെ വീടിനു ഉയർന്ന സുരക്ഷാ സൗകര്യമാണ് ഒരുക്കുന്നത്.

പലതരത്തിലുള്ള സ്മാർട്ട് ലോക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഏതു തരത്തിലുള്ള സ്മാർട്ട് ലോക്ക് ആണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഡോർ തുറക്കുന്നതിന്റെ രീതിയും.

വൈഫൈ സ്മാർട്ട് ലോക്ക്

വീട്ടിലെ വൈഫൈയുമായി ബന്ധിപ്പിച്ചുകൊണ്ട് സ്മാർട്ടഫോണിലെ അപ്പുകളിലൂടെ ലോക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുകയും ചെയ്യുന്ന രീതിയാണിത്.

ബ്ലൂട്ടൂത് സ്മാർട്ട് ലോക്ക്

ഫോണിലെ ബ്ലൂട്ടൂത് സംവിധാനം ഉപയോഗിച്ചുകൊണ്ട് വീടിനടുത്തുള്ള പരിസരത്തു നിന്നും ഡോർ തുറക്കാനും അടക്കാനും സാധിക്കുന്നു.

കീ ബോർഡ് സ്മാർട്ട് ലോക്ക്

താക്കോലിന് പകരം വയർലെസ്സ് ആയ ഒരു കീ ബോർഡ് ടൂരിനടുത്തു കൊണ്ടുവന്ന് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കുന്നു. ഫോബ് ഒരിടത്തും നഷ്ട്ടപെടുത്താതെയും മറന്നു വയ്ക്കാതെയും ശ്രദ്ധിക്കണം. എന്നാൽ മാത്രമേ ഡോർ തുറക്കാൻ സാധിക്കുകയുള്ളു.

ബയോമെട്രിക് സ്മാർട്ട് ലോക്ക്

ഫിംഗർ പ്രിൻറ്, ഫേഷ്യൽ റെക്കഗ്നിഷൻ എന്നീ മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ കൊണ്ടുള്ള ഒരു ലോക്കിങ്ങ് സംവിധാനമാണിത്.

കീ പാഡ്

താക്കോലിന് പകരം ടൂറിൽ ഘടിപ്പിച്ചിട്ടുള്ള കീ പാഡിൽ നമ്പറുകൾ കൊണ്ടുള്ള ലോക്ക് അമർത്തി ഡോർ തുറക്കാൻ സാധിക്കുന്നു.

മെച്ചപ്പെട്ട സുരക്ഷയാണ് ഇതിൻറെ ഒരു ഗുണം. നമുക്ക് മാത്രം അറിയാവുന്ന സെക്രെറ്റ് പാസ് കോഡ് മറ്റൊരാൾക്കു ഊഹിച്ചെടുക്കുക എന്നത് അത്ര എളുപ്പമായുള്ള കാര്യമല്ലാത്തതുകൊണ്ട് ഇത് വളരെയധികം ഉപകാരപ്പെട്ടതാണ്. മാത്രമല്ല നമ്മൾ ഇനി ഡോർ ക്ലോസ് ചെയ്യാൻ മറന്നുപോയാൽ കൂടിയും നമ്മുടെ ഫോണിൽ ഡോർ ക്ലോസെ ചെയ്യാനുള്ള റിമൈൻഡർ വന്നുകൊണ്ടേയിരിക്കും. പരമ്പരാഗത ലോക്കുകളിൽ നിന്നും സ്മാർട്ട് ലോക്കിനെ വേർതിരിച്ചു നിർത്തുന്ന ഏറ്റവും സവിശേഷമായ ഘടകം അതിന്റെ റിമോട്ട് മോണിറ്ററിങ് സംവിധാനമാണ്. വീട്ടിൽ നിന്ന് ആര് ഇറങ്ങിയാലും കയറിയാലും ഫോണിൽ നോട്ടിഫിക്കേഷൻ വരും.

  • 189
  • 0