indoor plants kerala

നമുക്കും നമ്മുടെ വീടിനും ഇണങ്ങുന്ന ഇൻഡോർ പ്ലാൻറ്സ് തിരഞ്ഞെടുത്തലോ

വീടിനുള്ളിൽ ചെടികൾ വച്ച് പിടിപ്പിക്കുമ്പോഴാണ് വീടിന് ജീവൻ വക്കുന്നതെന്നുവേണേൽ പറയാം അല്ലെ. ഏതെങ്കിലും നഴ്സറിയിലോ അല്ലെങ്കിൽ എവിടെയെങ്കിലും കാണുന്ന ചെടികൾ വാങ്ങിച്ചോണ്ട് പോയി പിന്നീടവ നോക്കാതെ നശിച്ചു പോകുന്നത് പല വീടുകളിലേയും കാഴ്ചകളാണ്.

ചെടിയുടെ ഭംഗിയും രൂപവും കണ്ട പാടെ അത് ഒന്നും നോക്കാതെ വാങ്ങിച്ചുകൊണ്ടുപോയി വീട്ടിൽ വായിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു ചെടി തിരഞ്ഞെടുക്കുമ്പോൾ അത് നമ്മുടെ വീടിന് യോജിച്ചതാണോ, ചെടി വയ്ക്കാനുദ്ദേശിക്കുന്ന സ്ഥലം അതിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണോ കൂടാതെ ചെടികൾ പരിപാലിക്കുന്നതിനുള്ള വിഭവങ്ങൾ നമുക്കുണ്ടോ എന്നെല്ലാം ചിന്തിച്ചു വേണം ഓരോ ചെടിയും വാങ്ങിക്കാൻ. അല്ലാത്തപക്ഷം അവ നശിച്ചുപോകാൻ സത്യത കൂടുതലാണ്.

ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ വയ്‌ക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

ലൈറ്റിങ്ങ്

മുറിക്കുള്ളിലെ ലൈറ്റിങ് എങ്ങനെയാണെന്ന് കണ്ടെത്തി ആ ലൈറ്റിൽ വളരാൻ കഴിയുന്ന ചെടികൾ മാത്രം തിരഞ്ഞെടുക്കുക. ചില ചെടികൾക്ക് സൂര്യപ്രകാശം നേരിട്ട് ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവ മനസിലാക്കി വേണം ചെടികൾ തിരഞ്ഞെടുക്കാൻ. കൂടുതലും ജനാലകളുടെ അടുത്തായി ചെടികൾ സ്ഥാപിക്കാൻ ശ്രമിക്കുക.

പരിപാലനം

ഒരു ചെടിയുടെ പരിപാലനവും നമ്മുടെ ജീവിതശൈലിയുമായി പൊരുത്തപ്പെട്ട് പോകുമോ എന്ന് നോക്കി വേണം ചെടികൾ വാങ്ങിക്കാൻ. ഇൻഡോർ പ്ലാന്റിൽ തന്നെ സ്ഥിരമായി വെള്ളമൊഴിക്കേണ്ടവയും പ്രൂണിങ് ചെയ്യേണ്ടവയും ഉണ്ട്. അതുകൊണ്ട് അത്തരം ചെടികൾ തിരഞ്ഞെടുക്കുമ്പോൾ അവ നമ്മുടെ ജീവിത ശൈലിയുമായി മുന്നോട്ട് പോകുമോ എന്ന് ആലോചിക്കേണ്ടതുണ്ട്.

വീടിനുള്ളിലെ സ്ഥലം

വളരെ ചെറിയ സൈസുള്ള ടേബിൾ ടോപ് പ്ലാന്റുകൾ തൊട്ട് വലിയ ഉയരത്തിൽ വലയുന്ന ഫ്ലോർ പ്ലാന്റുകൾ വരെ ഇന്ന് ഇൻഡോർ പ്ലാന്റ്‌സുകളുടെ പട്ടികയിൽ വരുന്നു. അതിനാൽ നമ്മുടെ റൂമിന്റെ വലിപ്പത്തിനും ആകൃതിക്കും അനുസരിച്ചുള്ള ചെടികൾ വേണം തിരഞ്ഞെടുക്കാൻ.

നമ്മുടെ ഉദ്ദേശം

ഒരുത്തർക്കും ഓരോ ഉദ്ദേശമായിരിക്കും ചെടികൾ വീടിനകത്തു വയ്ക്കുന്നതുകൊണ്ട്. വീടിനുള്ളിലെ വായുവിന്റെ നിലവാരം വർധിപ്പിക്കുക, വീടിന്റെ ഭംഗി കൂട്ടുക, വീടിനകത്തു പ്രത്യേക ആംബിയൻസ് ഉണ്ടാക്കുക എന്നിങ്ങനെ പല പല ഉദ്ദേശങ്ങൾ ഉണ്ടാകും. ഇതിൽ ഏതാണ് നമ്മുടെ എന്ന് മനസിലാക്കി വേണം ഇൻഡോർ പ്ലാൻറ് തിരഞ്ഞെടുക്കുവാൻ.

സുരക്ഷ

വീട്ടിൽ കുട്ടികളോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ചെടി ഏതെങ്കിലും തരത്തിൽ ഉള്ളിൽ ചെന്നാൽ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണോ എന്ന് അന്വേഷിച്ചു സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ചില ചെടികൾ ചിലർക്ക് അലർജി ഉണ്ടാക്കുന്നവയാണ്. അവയും കൂടി കണക്കിലെടുത്തുവേണം ചെടികൾ വാങ്ങാൻ.

പരിപാലനം കുറഞ്ഞ ചെടികൾ

ആദ്യമായി ചെടികൾ വളർത്തുന്നവരാണെകിൽ പരിപാലനം കുറഞ്ഞ ചെടികളിൽ തുടങ്ങുന്നതാണ് നല്ലതു. ഇത്തരം ചെടികളുടെ പരിപാലനത്തിൽ ചെറിയ വീഴ്ചകൾ വന്നാലും അവ അവയുടെ വളർച്ചയെ അധികമായി ബാധിക്കില്ല. പിന്നീട് പരിചയമായതിനുശേഷം കൂടുതൽ പരിചരണമുള്ള ചെടികൾ വാങ്ങാവുന്നതാണ്.

ചുരുക്കി പറഞ്ഞാൽ നമ്മുടെ ജീവിതശൈലി, സ്ഥല പരിമിതി, ലൈറ്റിങ്, സുരക്ഷാഘടകങ്ങൾ തുടങ്ങി പല കാര്യങ്ങൾ നാം പരിഗണിക്കേണ്ടതുണ്ട്.

Please follow and like us:
  • 101
  • 0