വീടിൻ്റെ പുതിയ ഇന്റീരിയർ ട്രെൻഡ്

വീടിന്റെ ഇന്റീരിയർ മോഡി പിടിപ്പിക്കാൻ മിനിമലിസ്റ്റിക്കും പരിസ്ഥിതി സൗഹൃദവുമായ മാർഗങ്ങളാണ് ഇപ്പോൾ ആളുകൾ തേടുന്നത്. ഇന്ന് കൂടുതൽ ഡിമാൻഡുള്ളവയാണ് പരുത്തി, ചണം, തുടങ്ങി നാച്ചുറൽ മെറ്റീരിയലുകൾ. വുഡ് ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാൽ വുഡിൽ ഇന്റീരിയർ ചെയ്തു വരുമ്പോൾ ചിലവും കൂടുതലാണ്.

മുളകൾക്ക് ഭാരം കുറവായതിനാൽ തടിയെ അപേക്ഷിച്ചു ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകാൻ എളുപ്പമാണ്. ചുരുങ്ങിയ ചിലവിൽ കാര്യങ്ങളും നടക്കും. ഒപ്പം ഭംഗിയുടെ കാര്യത്തിൽ ഹാൻഡ്‌വുഡിനെക്കാൾ മെച്ചവും. വീടിനുള്ളിലെ ഫ്ളോറിങ്, ഫർണിച്ചർ, മേൽക്കൂര, അലങ്കാര വസ്തുക്കൾ തുടങ്ങി പല ആവശ്യങ്ങൾക്കും മുല നല്ലൊരു ഓപ്ഷൻ ആണ്. വ്യത്യസ്ത നിറത്തിലും രൂപത്തിലും ഫിനിഷിലുമെല്ലാം ഇന്ന് മുളകൾ ലഭ്യമാണ്.

ഫർണിച്ചർ

വീട്ടിലെ ഫർണിച്ചർ പണിയാൻ മുല മികച്ച ഒരു ഓപ്ഷനാണ്. ബാംബൂ ചെയർ , സോഫ സെറ്റ്, ബെഡ്, ബുക്ക് ഷെൽഫ് എന്നിവയെല്ലാം മുള വച്ച് ചെയ്തെടുക്കാവുന്നതാണ്. കീടങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിവുള്ളതുകൊണ്ട് ഏറെ നാൾ നിന്നുകൊള്ളും.

പാർട്ടീഷൻ

ലിവിങ് റൂമിനെയും ഡൈനിങ്ങ് ഏരിയയെയും പാർട്ടീഷൻ ചെയ്യാൻ മുള ഉപയോകിക്കുകയാണേൽ കാഴ്ചക്ക് കൂടുതൽ ആകർഷണീയത കൈവരും. അതുപോലെ തന്നെ സ്റ്റെയർകേസിന്റെ ഹാൻഡ്‌റൈൽ കൊടുക്കാനും മുള നല്ലതാണ്.

ജനലുകൾ

വീട്ടിലെ ജനാലകൾ മോടിപിടിപ്പിക്കാൻ മുല വളരെ നല്ലതാണു. ജനാലകളിൽ കാർട്ടനു പകരം ബാംബൂ ബ്ലൈന്റുകൾ നൽകി വീടിനെ ഭംഗിയാക്കാം. ഇത് പ്രകാശം അകത്തേക്ക് കടക്കുന്നത് തടയുന്നതിനൊപ്പം നമുക്ക് കൂടുതൽ സ്വകാര്യത നൽകുകയും ചെയ്യും.

സീലിങ്

ഇന്ന് വീടുകളിൽ കണ്ടു വരുന്ന ഒരു രീതിയാണ് ബാംബൂ സീലിങ്. ബെഡ്‌റൂമുകളിലും ലിവിങ് റൂമിലും ബാംബൂ സീലിംഗ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നത് വീടിന്റെ ലുക്ക് തന്നെ മാറ്റിയെടുക്കും.

ഫ്ളോറിങ്

വുഡ് ഫ്ളോറിങ് ചെയ്യാൻ ചെലവ് കൂടുതലാണ് എന്ന് എല്ലാവര്ക്കും അറിയാം അല്ലെ. എന്നാൽ സാമ്പത്തികമായി അങ്ങനെ ചെയ്യാൻ കഴിയാത്തവർക്ക് അതേ ഭംഗിയിലും എന്നാൽ ചെലവ് കുറച്ചും ഫ്ളോറിങ് ചെയ്യാൻ നല്ലൊരു ഓപ്ഷൻ ആണ് ബാംബൂ ഫ്ളോറിങ്. പരമ്പരാഗത ഡിസൈനിലും മോഡേൺ ഡിസൈനിലും ചെയ്തെടുക്കാം സാധിക്കും.

അലങ്കാരവസ്തുക്കൾ

വീടിനുള്ളിലെ ഡെക്കർ ഐറ്റംസുമായി മുളയെ മാറ്റിയെടുക്കാം. ഫ്ലവർ പോട്ട്, പ്ലേറ്റുകൾ, ലാബ്ഷേഡുകൾ,അങ്ങനെ പലവിധം ഡെക്കർ ഐറ്റംസുകൾ ബാംബൂ നമുക്ക് തരുന്നു.

Please follow and like us:
  • 45
  • 0