- April 5, 2022
- -
വീടിനു ഗോവണി പലതരം
അണിയറയിൽ നിന്നും അരങ്ങത്തേക്ക് എത്തിയിരിക്കുകയാണ് സ്റ്റെയർ. ഒരു മൂലയിൽ പതുങ്ങിയിരുന്ന് സ്റ്റെയർ ആളാകെ മാറി.
ഫ്ലോട്ടിങ് ഗോവണികൾ
ഇടുങ്ങിയ സ്റ്റെയറിന്റെ കാലം പോയി. കാറ്റിനും വെളിച്ചത്തിനും തടസ്സം വരുത്താത്ത ഫ്ലോട്ടിങ് ഗോവണികളാണ് ഇന്ന് ട്രെന്ഡായിക്കൊണ്ടിരിക്കുന്നത്. ഇത്തരം ഗോവണികൾ അപകടകരമാണെന്നുള്ളത് ഒരു തെറ്റുധാരണയാണ് എങ്കിലും റെയ്‌സറിന്റെ ഉയരം നിർദിഷ്ട അളവിൽ നിന്നും ഒരുപാട് കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
സ്റ്റീൽ സ്റ്റെയർ
സ്റ്റീൽ ഫ്രെയിമിൽ പടികളുടെ സ്ഥാനത്തുസ്റ്റീൽ പ്ലേറ്റുകൾ നൽകുന്നത് പുതുമയാണ്. ഇതിനു ഇഷ്ട നിറങ്ങൾ കൊടുക്കാൻ സാധിക്കും. വീടിന്റെ തീമിനനുസരിച്ചുള്ള നിറങ്ങൾ കൊടുക്കുമ്പോൾ സ്റ്റെയർ ഇന്റീരിയറിൻറെ ഭാഗമായിത്തീരും.
പെർഫെറേറ്റഡ് ഷീറ്റ്
പടികളുടെ സ്ഥാനത്തു പെർഫെറേറ്റഡ് ഷീറ്റ് മടക്കി സിംഗിൾ സ്ട്രക്ച്ചറായി നൽകുന്നത് ഈ അടുത്തായി കണ്ടു വരുന്നുണ്ട്. ഇത് ചെയ്യുമ്പോൾ സ്ട്രക്ച്ചറിന്റെ ഉറപ്പ് പ്രത്യേകം ശ്രദ്ധിക്കണം.
സ്റ്റീൽ + ഗ്രാനൈറ്റ്
സ്റ്റീൽ ഫ്രെയിമിൽ ഗ്രാനൈറ്റ് മാർബിൾ പതിക്കുന്നത് ഇന്ന് ട്രെന്ഡായിക്കൊണ്ടിരിക്കുന്ന ഒന്നാണ്.
സ്റ്റെയറും റെയ്‌ലും ഒന്ന്
സ്റ്റെയരും ഹാൻഡ് റെയ്‌ലും സ്റ്റീൽ കൊണ്ട് നിർമ്മിച്ച് ഇൻസ്റ്റലേഷൻ പീസ് പോലെ ഭംഗിയുള്ളതായി മാറി ഗോവണികൾ. നല്ല ഗോവണി ആണെങ്കിൽ ഇന്റീരിയർ ഹൈലൈറ്റ് ചെയ്യാൻ അത് മാത്രം മതി എന്ന നിലയിലെത്തി കാര്യങ്ങൾ. സ്റ്റീലിന്റെ ഐ.സി. സെക്ഷനുകൾ എം സ് പൈപ്പുകൾ എന്നിവയൊക്കെ ഇതിനു ഉപയോഗിക്കാം
ഗോവണിയുടെ അടിഭാഗം പല രീതിയിൽ പ്രയോജന പെടുത്താം. വാഷ് ഏരിയ, സ്റ്റഡി സ്പേസ്, ലൈബ്രറി, പെബിൾ കോർട് എന്നിങ്ങനെ പലതരത്തിൽ പ്രയോജനപ്പെടുത്താം. ഇതൊന്നുമല്ലെങ്കിൽ ചെടികൾ വച്ച് ഭംഗിയാക്കാം. അതുപോലെതന്നെ സ്റ്റെയർ ഏരിയ ഭംഗിയാക്കാൻ ഹാങ്ങിങ് ലൈറ്റ് നൽകാവുന്നതാണ്. അതേപോലെ ഗോവണികൾക്കിടയിലും ലൈറ്റിംഗ് കൊടുത്തു ഭംഗിയാക്കാവുന്നതാണ്. ഗോവണിയുടെ ഭംഗി എടുത്തുകാട്ടുന്ന രീതിയിൽ വേണം ലൈറ്റിങ് കൊടുക്കാനായിട്ട്.
- 976
- 0