- April 5, 2022
- -
വീടിന്റെ പുതിയ ട്രെൻഡ്‌സ് എന്തൊക്കെയാണെന്ന് നോക്കിയാലോ
ഇന്ന് വീട്ടിലിരിക്കുന്നതിന്റെ സമയം കൂടി അതോടൊപ്പം വീട്ടിലിരുന്നു ചെയ്യേണ്ട കാര്യങ്ങളുടെ എണ്ണവും കൂടി. ഇതിനുള്ള സ്ഥലവും സൗകര്യവും ഉൾപ്പെടുത്തി വേണം വീട് ഡിസൈൻ ചെയ്യാൻ. കുറെ നാൾ കഴിയുമ്പോൾ വീണ്ടും സാഹചര്യം പഴയതുപോലെയാകുമ്പോൾ ഇവയൊന്നും ഒരു ബാധ്യതയാകാനും പാടില്ല.
വീട് തന്നെ സ്കൂൾ , ഓഫീസ്
വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ് എന്നിവയ്ക്കുള്ള സ്ഥലം ഡിസൈനിങ്ങിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ഘടകമായിരിക്കുകയാണ്. ജോലിയുടെ പ്രകൃതം സമയം എന്നിവയെല്ലാം കണക്കിലെടുത്തു വേണം വർക്ക് സ്പേസ് ക്രമീകരിക്കാൻ. അധികം സമയം ഏകാഗ്രതയോടെ വർക്ക് ചെയ്യേണ്ടവർക്ക് അതിനനുസരിച്ചുള്ള സൗകര്യങ്ങൾ വർക്ക് സ്പേസിൽ ഉണ്ടാകണം. ചിലപ്പോൾ ഇതിനു പ്രത്യേക മുറിതന്നെ വേണ്ടിവരും. ആവശ്യമെങ്കിൽ ബെഡ്റൂമിലും ലിവിങ് റൂമിലും വർക്ക് സ്പേസ് ക്രമീകരിക്കാവുന്നതാണ്. വർക്ക് സ്പേസ് ഓൺലൈൻ ക്ലാസ് എന്നിവയ്ക്കുള്ള സ്ഥലത്തു വെളിച്ചവും കാറ്റും നല്ലപോലെ വേണം. ഇത് കണക്കിലെടുത്തു ജനാലകൾ കുരിശ് വെന്റിലേഷൻ എന്നിവ ചെയ്യണം. ഡാറ്റ കേബിൾ വലിക്കാനുള്ള സൗകര്യം പ്ലഗ് പോയിന്റുകൾ വർക്ക് ടേബിൾ അടക്കമുള്ള ഫർണിച്ചറുകൾ എന്നിവയെല്ലാം പ്ലാനിംഗ് ഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തണം.
കൂടുതൽ പ്രാധാന്യം ശുദ്ധവായുവിന്
മുറിക്കുള്ളിൽ തന്നെ എത്ര നേരം ഇരിക്കാൻ പറ്റും.ശുദ്ധവായുവിന്റെയും മനസ്സ് തണുപ്പിക്കുന്ന കാഴ്ചകളുടെ വിലയറിയിച്ചാണ് കഴിഞ്ഞകാലം കടന്നു പോയത്. എയർ കണ്ടിഷണർ ചെയ്യാത്ത കാറ്റും വെളിച്ചവും കടക്കുന്ന ഇടങ്ങൾ വീട്ടിൽ വേണം എന്നുള്ളത് ഒരു അത്യാവശ്യമായി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ നടുമുറ്റത്തിന്റെയും വലിയ വരാന്തയും വീടിന്റെ ഭാഗമായി.
വ്യയാമം വീട്ടിൽ തന്നെ
നമ്മൾ കഴിഞ്ഞ ലോക്കഡൗണിൽകൂടെയൊക്കെയേ കടന്നു പോയപ്പോൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വന്നപ്പോൾ നമ്മുടെ വ്യായാമമൊക്കെ വീട്ടിൽ തന്നെ ചെയ്യാൻ തുടങ്ങി. അതിനുള്ള സ്ഥലം നമ്മൾ വീട്ടിൽ തന്നെ കണ്ടെത്തി ചെയ്യുകയായിരുന്നു. ഇപ്പോൾ ഇതിനുള്ള സ്ഥലം ആദ്യമേ കണ്ടെത്തി അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ രീതി. വ്യായാമത്തിനു പ്രത്യേക മുറി ഒരുക്കാൻ പറ്റാത്തവർക്കു ബാൽക്കണിയിലോ ട്രെസ്സ് സ്പേസിലോ ഇതിനുള്ള സൗകര്യം ഒരുക്കാവുന്നതാണ്.
വീട്ടിലൊരു തീയറ്റർ
എല്ലാവര്ക്കും വീടാണ് ഇപ്പോൾ തീയറ്റർ. ഒരു മുറി ഇതിനായി മാറ്റിവയ്ക്കാനില്ലെങ്കിൽ ഗസ്റ്റ് റൂമിനി ഹോം തീയറ്ററായി രൂപപ്പെടുത്തുന്ന പ്രവണതയുമുണ്ട്.
പെറ്റ്സ് കോർണർ
ഇന്ന് വീടുപണിയുമ്പോൾ അച്ഛനും അമ്മയ്ക്കും മക്കൾക്കും മാത്രമല്ല ഇടമുണ്ട്. അതൊരു മുറിയോ ഇടാമോ എന്തുമാകാം.എന്തായാലും അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാമുള്ള സൗകര്യം ഇവിടെ ഉണ്ടാകും.
- 801
- 0